ഇന്ത്യക്കാര്‍ക്ക് ഇനി ഖത്തറും ഒമാനുമുള്‍പ്പെടെ 62 രാജ്യങ്ങളിലേക്ക് വിസയില്ലാതെ യാത്ര ചെയ്യാം

ഡല്‍ഹി: ഇന്ത്യക്കാർക്ക് ഖത്തറും ഒമാനും ഉൾപ്പെടെ 62 രാജ്യങ്ങളിലേക്ക് ഇനി മുതല്‍ വിസയില്ലാതെ ഇന്ത്യന്‍ പാസ്‌പോര്‍ട്ടുമായി യാത്രചെയ്യാം. ഓൺ അറൈവൽ വിസയിലോ അല്ലെങ്കില്‍ വിസ ഫ്രീയായോ ആണ് യാത്ര ചെയ്യാനാവുക. 2024-ലെ ഹെന്‍ലി പാസ്‌പോര്‍ട്ട് സൂചികയില്‍ ഇന്ത്യ 80-ാം സ്ഥാനത്തെത്തിയതോടെയാണ് ഇന്ത്യക്കാര്‍ക്ക് വിസയില്ലാതെ 62 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാനുള്ള അവസരം ലഭിച്ചത്. 

ജിബൂട്ടി, കസാഖ്സ്താൻ, ജമൈക്ക, ശ്രീലങ്ക, ഇന്തോനേഷ്യ, ഭൂട്ടാൻ, ജോർഡൻ, മൗറീഷ്യസ്, ബുറുണ്ടി, ഹെയ്ത്തി, ബൊളീവിയ, നേപ്പാൾ, ഇറാൻ, ഫിജി, കെനിയ, തായ്‌ലൻഡ് തുടങ്ങി 62 രാജ്യങ്ങളിലേക്കാണ് ഇന്ത്യക്കാർക്ക് വിസയില്ലാതെ യാത്ര ചെയ്യാനാവുക.  

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ജര്‍മനി, ഫ്രാന്‍സ്, സ്‌പെയിന്‍, സിംഗപ്പൂര്‍, ഇറ്റലി എന്നീ രാജ്യങ്ങളുടെ പാസ്പോർട്ടുകളാണ് ലോകത്തില്‍ ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ടുകളുടെ പട്ടികയിൽ മുന്നിലുള്ളത്. ഈ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് വിസയില്ലാതെ 194 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാം. റാങ്കിങില്‍ ഏഴാം സ്ഥാനത്താണ് യുഎസ്എ. യുഎസിലെ പൗരന്മാര്‍ക്ക് വിസയില്ലാതെ 188 രാജ്യങ്ങളിലേക്ക് സഞ്ചരിക്കാം.

ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്റെ ഡാറ്റയുടെ അടിസ്ഥാനത്തിലാണ് പാസ്‌പോര്‍ട്ട് സൂചിക റാങ്കിങ് തയ്യാറാക്കിയത്. പട്ടികയില്‍ ഏറ്റവും താഴെയുള്ളത് അഫ്ഗാനിസ്ഥാനാണ്. അഫ്ഗാനികൾക്ക് വിസയില്ലാതെ വെറും 28 രാജ്യങ്ങളിലേക്കേ യാത്ര ചെയ്യാനാകൂ. 29 രാജ്യങ്ങളില്‍ പ്രവേശിക്കാവുന്ന സിറിയയാണ് പട്ടികയില്‍ തൊട്ടുപിന്നിൽ. 

Contact the author

National Desk

Recent Posts

World

ഡാര്‍വിന്റെ ഗാലപ്പഗോസിലേക്കുളള യാത്ര ഇനി ചിലവേറും

More
More
World

വൃക്ക രോഗങ്ങളെ നിയന്ത്രിക്കാം; ഇന്ന് ലോക വൃക്ക ദിനം

More
More
World

ചെക്ക് റിപ്പബ്ലിക്കിന്റെ ക്രിസ്റ്റീന പിസ്‌കോവ ലോക സുന്ദരി

More
More
World

ഗാസയിലെ യുദ്ധം മനുഷ്യ കുലത്തിനാകെ നാണക്കേട് - ചൈനീസ് വിദേശകാര്യ മന്ത്രി

More
More
World

ഗര്‍ഭച്ഛിദ്രം ഭരണഘടനാപരമായ അവകാശമാക്കുന്ന ലോകത്തെ ആദ്യ രാജ്യമായി ഫ്രാന്‍സ്‌

More
More
World

'പ്രധാനമന്ത്രി ഇനി മാധ്യമങ്ങളെ കാണില്ല'; വാര്‍ഷിക വാര്‍ത്താ സമ്മേളനം റദ്ദാക്കി ചൈന

More
More