അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ്; വിവേക് രാമസ്വാമി പിന്മാറി, ട്രംപിന് പിന്തുണ

Web Desk 3 months ago

വാഷിങ്ടണ്‍: ഇന്ത്യന്‍ വംശജനായ വിവേക് രാമസ്വാമി അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥിത്വത്തിനു വേണ്ടിയുള്ള  മത്സരത്തില്‍നിന്ന് പിന്മാറി. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് മുന്നേറ്റമുണ്ടായി. പ്രസിഡന്റ് സ്ഥാനാര്‍ഥിയെ നിര്‍ണ്ണയിക്കാനുള്ള റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഉള്‍പ്പാര്‍ട്ടി വോട്ടെടുപ്പ് തിങ്കളാഴ്ച തുടങ്ങിയിരുന്നു. പ്രഥമ വോട്ടെടുപ്പായ അയോവ കോക്കസിലെ മോശം പ്രകടനത്തെ തുടര്‍ന്നാണ് വിവേകിന്റെ പിന്മാറ്റം. ശേഷം ഡൊണാള്‍ഡ് ട്രംപിന് വിവേക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. 2024 നവംബര്‍ അഞ്ചിനാണ് അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഉള്‍പ്പാര്‍ട്ടി തെരഞ്ഞെടുപ്പുകള്‍ ജൂണ്‍ നാല് വരെ തുടരും. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിയാകണമെങ്കില്‍ 1215 പ്രതിനിധികളുടെ എങ്കിലും പിന്തുണ ലഭിക്കണം. നിലവില്‍ അയോവ കോക്കസില്‍ ജയിച്ചത് കൊണ്ട് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി പട്ടികയില്‍ മുന്‍പില്‍ ട്രംപാണ്. വെറും7.7 ശതമാനം മാത്രം വോട്ട് നേടിയ വിവേക് നാലാം സ്ഥാനത്തായിരുന്നു. റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ അയോവ കോക്കസില്‍ 53.3 ശതമാനം വോട്ടാണ് ട്രംപിന് ലഭിച്ചത്. നിക്കി ഹാലെ, ഫ്‌ളോറിഡ ഗവര്‍ണര്‍ റോണ്‍ ഡി സാന്റിസ എന്നിവരായിരുന്നു മറ്റ് സ്ഥാനാര്‍ഥികള്‍. 

38 കാരനായ വിവേക് 2023 ഫെബ്രുവരിയിലാണ് പ്രസിഡന്റ് മത്സരത്തിലേക്കെത്തുന്നത്. കേരളത്തില്‍ നിന്ന് കുടിയേറിയവരാണ് വിവേകിന്‍റെ മാതാപിതാക്കള്‍. വേട്ടെടുപ്പ് നടക്കുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ് വിവേകിനെതിരേ ട്രംപ് രൂക്ഷവിമര്‍ശനം നടത്തിയിരുന്നു. വിവേക് തട്ടിപ്പുകാരന്‍ ആണെന്നും, വിവേകിന് വോട്ട് ചെയ്യുന്നത് മറുപക്ഷത്തിന് വോട്ട് ചെയ്യുന്നതിന് തുല്യമാണെന്നും വരെ അദ്ദേഹം  വിമര്‍ശിച്ചിരുന്നു.

Contact the author

Web Desk

Recent Posts

World

ഡാര്‍വിന്റെ ഗാലപ്പഗോസിലേക്കുളള യാത്ര ഇനി ചിലവേറും

More
More
World

വൃക്ക രോഗങ്ങളെ നിയന്ത്രിക്കാം; ഇന്ന് ലോക വൃക്ക ദിനം

More
More
World

ചെക്ക് റിപ്പബ്ലിക്കിന്റെ ക്രിസ്റ്റീന പിസ്‌കോവ ലോക സുന്ദരി

More
More
World

ഗാസയിലെ യുദ്ധം മനുഷ്യ കുലത്തിനാകെ നാണക്കേട് - ചൈനീസ് വിദേശകാര്യ മന്ത്രി

More
More
World

ഗര്‍ഭച്ഛിദ്രം ഭരണഘടനാപരമായ അവകാശമാക്കുന്ന ലോകത്തെ ആദ്യ രാജ്യമായി ഫ്രാന്‍സ്‌

More
More
World

'പ്രധാനമന്ത്രി ഇനി മാധ്യമങ്ങളെ കാണില്ല'; വാര്‍ഷിക വാര്‍ത്താ സമ്മേളനം റദ്ദാക്കി ചൈന

More
More