ഭാരതരത്‌ന ലഭിച്ച കര്‍പൂരി ഠാക്കൂര്‍ ആരാണ്?

ബിഹാറിലെ സമസ്തിപൂരില്‍ ജനിച്ച കര്‍പൂരി കമ്മ്യൂണിസ്റ്റ് വിദ്യാര്‍ത്ഥി സംഘടനയായ എ ഐ എസ് എഫിലൂടെയാണ് രാഷ്ട്രീയപ്രവര്‍ത്തനം ആരംഭിച്ചത്. ക്വിറ്റ് ഇന്ത്യാ സമരത്തിലടക്കം പങ്കെടുത്ത അദ്ദേഹം സ്വാതന്ത്ര്യസമര കാലത്ത് 24 മാസത്തോളം ജയില്‍വാസമനുഭവിച്ചിട്ടുണ്ട്. 1952-ല്‍ താജ്പൂര്‍ മണ്ഡലത്തില്‍ നിന്ന് മത്സരിച്ച് എംഎല്‍എയായി. അദ്ദേഹം ആദ്യം ഭാരതീയ ക്രാന്തി ദള്‍ എന്ന പാര്‍ട്ടിയുടെ നേതാവായാണ് മുഖ്യമന്ത്രിക്കസേരയിലെത്തിയത്. രണ്ടാം തവണ ജനതാ പാര്‍ട്ടി നേതാവായും.

1970 ഡിസംബര്‍ മുതല്‍ 1971 ജൂണ്‍ വരെയും 1977 ജൂണ്‍ മുതല്‍ 1979 ഏപ്രില്‍ വരെയും ബിഹാര്‍ മുഖ്യന്ത്രിയായിരുന്നു കര്‍പൂരി ഠാക്കൂര്‍. രണ്ടാം തവണ മുഖ്യമന്ത്രിയായിരിക്കെയാണ് അദ്ദേഹം ബിഹാറില്‍ പിന്നാക്ക വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലിയില്‍ സംവരണം ഏര്‍പ്പെടുത്തിയത്. 

വാര്‍ത്ത:

സ്വാതന്ത്ര്യസമര സേനാനിയും ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയും സോഷ്യലിസ്റ്റ് നേതാവുമായിരുന്ന കര്‍പൂരി ഠാക്കൂറിന് മരണാനന്തര ബഹുമതിയായി ഭാരതരത്‌ന നല്‍കുന്ന കാര്യം കഴിഞ്ഞ ദിവസമാണ് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ജനനായകന്‍ എന്നറിയപ്പെടുന്ന കര്‍പൂരി ഠാക്കൂറിന്റെ നൂറാം ജന്മവാര്‍ഷികത്തോടനുബന്ധിച്ചാണ് രാഷ്ട്രപതിയുടെ ഓഫീസില്‍ നിന്ന് പ്രഖ്യാപനമെത്തിയത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

National Desk

Recent Posts

Web Desk 3 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 5 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More