ബോക്‌സിങ് ഇതിഹാസം മേരി കോം വിരമിച്ചു

ഇംഫാല്‍: ഇന്ത്യന്‍ ഒളിമ്പിക്സ് മെഡല്‍ ജേതാവും ലോക ബോക്‌സിങ് ചാമ്പ്യനുമായ മേരി കോം വിരമിച്ചു. രാജ്യാന്തര മത്സരങ്ങളില്‍ പങ്കെടുക്കാനുള്ള പ്രായപരിധി കവിഞ്ഞത് കൊണ്ടാണ് 41 കാരിയായ ഐതിഹാസിക താരം മേരി കോം കരിയര്‍ അവസാനിപ്പിക്കുന്നത്. രാജ്യാന്തര ബോക്സിംഗ് അസോസിയേഷന്‍ എലൈറ്റ് മത്സരങ്ങളിൽ പുരുഷ, വനിത ബോക്സര്‍മാര്‍ക്ക് 40 വയസ് വരെ മത്സരിക്കാനുള്ള അനുമതിയേ നല്‍കുന്നുള്ളൂ.

തുടര്‍ന്നും മത്സരങ്ങളില്‍ പങ്കെടുക്കുവാന്‍ താല്‍പര്യമുണ്ടെന്ന് മേരി കോം വ്യക്തമാക്കി. താന്‍ കരിയറില്‍ ആഗ്രഹിച്ചതെല്ലാം നേടിയ സംതൃപ്തിയിലാണ് വിരമിക്കുന്നതെന്നും താരം പറഞ്ഞു. മണിപ്പൂരുകാരിയായ മേരി ഇന്ത്യയിലെ മികച്ച കായിക താരങ്ങളിലൊരാളാണ്. 2016 മുതൽ 2022 വരെ മേരി കോം രാജ്യസഭാംഗമായിരുന്നു. രാജ്യം അവരെ പത്മശ്രീ, പത്മ ഭൂഷന്‍, പത്മ വിഭൂഷന്‍ എന്നീ പുരസ്ക്കാരങ്ങള്‍ നല്‍കി ആദരിച്ചിട്ടുണ്ട്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ആറു തവണ ലോക ബോക്‌സിങ് ചാമ്പ്യനായ ഏക താരമാണ് മേരി. അഞ്ച് തവണ ഏഷ്യന്‍ ചാമ്പ്യനാവുകയും ചെയ്തു. ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം സ്വന്തമാക്കുന്ന ആദ്യ വനിത താരമാണ് മേരി കോം. 2014 ല്‍ ആണ് ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണ മെഡല്‍ നേടിയത്. 2005, 2006, 2008, 2010 എന്നീ വര്‍ഷങ്ങളിലാണ് മേരി ലോക ചാമ്പ്യനായത്. 2012 ല്‍ ലണ്ടന്‍ ഒളിമ്പിക്‌സില്‍ വെങ്കലവും കരസ്ഥമാക്കി. 2008-ല്‍ ഇരട്ടക്കുട്ടികളും 2012-ൽ മൂന്നാമത്തെ കുഞ്ഞും ആയതോടെ കരിയറിൽ നിന്ന് താല്‍ക്കാലികമായി മാറി നില്‍ക്കേണ്ടി വന്നു. തുടര്‍ന്ന് 2018-ല്‍ ഡല്‍ഹിയില്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പിലൂടെ തിരിച്ചെത്തുകയായിരുന്നു. 

Contact the author

National Desk

Recent Posts

National Desk 19 hours ago
National

ഇത്തവണ ബിജെപിക്ക് 200-220 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുളളു- പരകാല പ്രഭാകര്‍

More
More
National Desk 1 day ago
National

'റേഷൻ നൽകിയിട്ടും ബിജെപിക്ക് വോട്ട് ചെയ്തില്ല' ; ദളിത് വാച്ച്മാന് ക്രൂരമർദ്ദനം

More
More
National Desk 1 day ago
National

ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്തയുടെ അറസ്റ്റ് നിയമവിരുദ്ധം; വിട്ടയക്കണമെന്ന് സുപ്രീംകോടതി

More
More
National Desk 1 day ago
National

'ഉന്ന മാതിരി ഒരു നടികറെ പാത്തതേ ഇല്ലെ' ; മോദിയെ പരിഹസിച്ച് പ്രകാശ് രാജ്

More
More
National Desk 2 days ago
National

മുംബൈയില്‍ കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുണ്ടായ അപകടം; മരണം 14 ആയി

More
More
National Desk 3 days ago
National

ബൂത്തില്‍ സ്ത്രീകളുടെ ബുര്‍ഖ അഴിപ്പിച്ച് പരിശോധന നടത്തിയ ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ കേസ്

More
More