രാജ്യം 75-ാം റിപ്പബ്ലിക് ദിനത്തിന്റെ നിറവില്‍; എന്താണ് 'റിപ്പബ്ലിക്'?

75-ാം റിപ്പബ്ലിക് ദിനത്തിന്റെ നിറവില്‍ രാജ്യം. ഇന്ത്യൻ സൈനിക ശക്തി വിളിച്ചോതുന്ന പരേഡിന് കര്‍ത്തവ്യപഥ് സാക്ഷിയായി. ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണായിരുന്നു റിപ്പബ്ലിക് ദിനാഘോഷത്തിലെ മുഖ്യാതിഥി. റഫാല്‍ യുദ്ധ വിമാനങ്ങള്‍ , ടി 90 ടാങ്ക്, നാഗ് മിസൈല്‍, പിനാക റോക്കറ്റ് ലോഞ്ചർ എന്നിവ പ്രതിരോധ കരുത്തിന്‍റെ അടയാളമായി. 54 യുദ്ധ വിമാനങ്ങളാണ് ഇത്തവണ പരേഡിൽ പങ്കെടുത്തത്. ഇതില്‍ മൂന്നെണ്ണം ഫ്രഞ്ച് സേനയുടേതായിരുന്നു. സിആർപിഎഫ്, എസ്‍എസ്ബി, ഐടിബിപി എന്നിവയില്‍ നിന്നുള്ള വനിത സേനാംഗങ്ങള്‍ ബൈക്ക് അഭ്യാസപ്രകടനം നടത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി യുദ്ധ സ്മാരകത്തില്‍ പുഷ്പചക്രം സമർപ്പിച്ചതോടെയാണ് റിപ്പബ്ലിക് ദിനാഘോഷത്തിന് തുടക്കമായത്. യുദ്ധ സ്മാരകത്തിൽ പുഷ്പചക്രം സമർപ്പിച്ച ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കർത്തവ്യപഥിൽ എത്തിയത്.

എന്നാൽ എന്തിനാണ് റിപ്പബ്ലിക്ക് ദിനം ആഘോഷിക്കുന്നത്? എന്തുകൊണ്ടാണ് ജനുവരി 26-ന് റിപ്പബ്ലിക്ക് ദിനമായി ആഘോഷിക്കാൻ തീരുമാനിച്ചത്?

1947 ആഗസ്റ്റ് 15-ന് ഇന്ത്യ സ്വാതന്ത്ര്യം നേടിയെങ്കിലും ഭരണഘടന നിലവിൽ വന്നിരുന്നില്ല. ബ്രിട്ടീഷ് ഭരണത്തിൽനിന്നും ഇന്ത്യ പൂർണമായി ജനാധിപത്യ ഭരണത്തിലേക്ക് മാറിയതും ഭരണഘടന അംഗീകരിക്കപ്പെട്ടതും 1950 ജനുവരി 26നായിരുന്നു. ഈ ദിനത്തിന്റെ ഓർമക്കായാണ് രാജ്യം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നത്.

സ്വാതന്ത്ര്യസമര കാലത്ത് 1929 ഡിസംബർ 31ന്​ ഇന്ത്യൻ നാഷനൽ  കോൺഗ്രസ് ലാഹോറിൽ ഒരു സമ്മേളനം ചേർന്ന്​ പൂർണ സ്വരാജ്യമാണ് നമുക്കു വേണ്ടതെന്ന് പ്രഖ്യാപിച്ചിരുന്നു. ആ പ്രഖ്യാപനം ഔദ്യോഗികമായി പുറത്തുവിട്ടത് 1930 ജനുവരി 26നായിരുന്നു. ഇതും ജനുവരി 26-ന്‍റെ പ്രത്യേകതയായി. 

ലാറ്റിൻ പദമായ ‘റെസ് പബ്ലിക്ക’യിൽ നിന്നാണ് റിപ്പബ്ലിക്ക് എന്ന പദമുണ്ടായത്. ജനക്ഷേമ രാഷ്​ട്രം എന്നാണതിനർഥം. പിന്നീട്​ ആ അർഥം മാറി ജനങ്ങളാണ് റിപ്പബ്ലിക്കിലെ പരമാധികാരികൾ എന്നായി. രാഷ്​ട്രത്തലവന്മാർ തെരഞ്ഞെടുക്കപ്പെടുകയും പരമാധികാരം ജനങ്ങളിൽ നിക്ഷിപ്തമായിരിക്കുകയും ചെയ്യുന്ന രാജ്യങ്ങളെയാണ് റിപ്പബ്ലിക് എന്ന് വിളിക്കുന്നത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

National Desk

Recent Posts

Web Desk 1 day ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 3 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 6 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 6 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 6 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 6 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More