ഒന്നര മണിക്കൂര്‍ റോഡില്‍ പ്രതിഷേധിക്കാന്‍ സമയമുള്ള ഗവര്‍ണര്‍ക്ക്‌ നയപ്രഖ്യാപന പ്രസംഗത്തിന് സമയമില്ല - മുഖ്യമന്ത്രി

തിരുവനന്തപുരം: എസ്എഫ്ഐക്കാരുടെ കരിങ്കൊടി പ്രതിഷേധത്തിനിടെ നാടകീയ രംഗങ്ങള്‍ നടത്തിയ ഗവര്‍ണര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഗവര്‍ണര്‍ക്ക്‌ നയപ്രഖ്യാപന പ്രസംഗത്തിന് സമയമില്ല, പക്ഷേ റോഡില്‍ ഒന്നര മണിക്കൂര്‍ ഇരുന്ന് പ്രതിഷേധിക്കാന്‍ സമയമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഭരണഘടനയെ തന്നെ അവഹേളിക്കുന്ന രീതിയിലായിരുന്നു ഗവര്‍ണറുടെ പ്രസംഗമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

'അധികാരത്തിലിരിക്കുന്നവര്‍ക്കെതിരെ വ്യത്യസ്ത രീതിയിലുള്ള പ്രതിഷേധങ്ങള്‍ ഉയര്‍ന്നേക്കാം. അതിനോട് ആ സ്ഥാനത്തിരിക്കുന്നവര്‍ എങ്ങനെ പ്രതികരിക്കുന്നു എന്നതാണ് പ്രശ്നം. എനിക്കെതിരെയും പ്രതിഷേധങ്ങള്‍ ഉണ്ടായിട്ടുണ്ട്. പക്ഷേ ഞാനോ മറ്റാരെങ്കിലും ഇത്തരത്തില്‍ പ്രതിഷേധക്കാര്‍ക്കെതിരെ പോലീസ് എന്ത്‌ നടപടി എടുക്കുന്നു നോക്കാനായി ശ്രമിച്ചിട്ടുണ്ടോ ? ഇത്തരത്തില്‍ ഒരു അനുഭവം തന്നെ നമുക്കുണ്ടായിട്ടില്ല. കരിങ്കൊടി കാണിച്ചവര്‍ക്കെതിരെ പോലീസ് എന്ത്‌ നടപടി എടുത്തു എന്ന് അറിയാനായി പുറത്തിറങ്ങുന്ന ഒരു അധികാരിയെ ഇതിന് മുന്‍പ് കണ്ടിട്ടില്ല. ഇത്തരം പ്രവര്‍ത്തികള്‍ അദ്ദേഹത്തിന്റെ സുരക്ഷാ നടപടികള്‍ക്ക് എതിരാണ്. അധികാരികള്‍ക്ക് വഴി ഒരുക്കുക, പ്രതിഷേധക്കാരെ തടയുക എന്നതാണ് പോലിസിന്റെ ജോലി. എഫ് ഐ ആര്‍ കാണിക്കാന്‍ പറയുന്നതൊക്കെ ജനാധിപത്യത്തിനു തന്നെ വിരുദ്ധമാണ്.'- മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

സംസ്ഥാന തലവന്‍ എന്ന നിലയില്‍ ഏറ്റവും കൂടുതല്‍ സുരക്ഷ ലഭിക്കുന്നത് അദ്ദേഹത്തിനാണ്. ഇപ്പോള്‍ തന്നെ കേരളത്തില്‍ പല ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കും കേന്ദ്ര സുരക്ഷ ലഭിക്കുന്നുണ്ട്. ആ പട്ടികയില്‍ ആരിഫ് മുഹമ്മദ്‌ ഖാനും കൂടി ചേര്‍ന്നു. അതുകൊണ്ട്  അദ്ദേഹത്തിന് എന്താണ് ലഭിക്കുന്നതെന്ന് തനിക്കറിയില്ലന്നും മുഖ്യമന്ത്രി പറഞ്ഞു.  ഇത്തരം അധികാര സ്ഥാനത്തിരിക്കുന്നവര്‍ കുറച്ച് കൂടി മര്യാദയും പക്വതയും വിവേകവും കാണിക്കണമെന്നും ഗവര്‍ണര്‍ക്ക്‌ ഏതെങ്കിലും തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടോ എന്ന് പരിശോധിക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Contact the author

Web Desk

Recent Posts

Web Desk 10 hours ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More
Web Desk 10 hours ago
Keralam

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം- കെ യു ഡബ്ല്യു ജെ

More
More
Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 weeks ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More