നിറം മാറുന്ന കാര്യത്തിൽ നിതീഷ് കുമാർ ഓന്തുകൾക്ക് വെല്ലുവിളി- കോൺഗ്രസ്

ഡല്‍ഹി: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ രാജിയില്‍ പ്രതികരണവുമായി മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ അടക്കമുളള കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത്. പോകുന്നവര്‍ പോകട്ടെയെന്നും 'ആയാ റാം ഗയാ റാം' പോലെ നിരവധി പേര്‍ രാജ്യത്തുണ്ടെന്നും മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പറഞ്ഞു.നിതീഷ് കുമാര്‍ എന്‍ഡിഎയിലേക്ക് പോകുമെന്ന് നേരത്തെ തന്നെ അറിയാമായിരുന്നെന്നും ഇന്ത്യാ സഖ്യം ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി. മാധ്യമങ്ങളോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 

'നിതീഷും ഞങ്ങളും ഒരുമിച്ചാണ് ബിജെപിക്കെതിരെ പോരാടിയത്. സഖ്യത്തിനൊപ്പം നില്‍ക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍ അദ്ദേഹം നിന്നേനെ. ഞങ്ങള്‍ക്ക് ഇത് നേരത്തെ അറിയാമായിരുന്നു. നിതീഷ് സഖ്യം വിടാനുളള സാധ്യതയെക്കുറിച്ച് തേജസ്വിയും ലാലു പ്രസാദ് യാദവും നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. പക്ഷെ സഖ്യം തകരാതിരിക്കാന്‍ ഞങ്ങള്‍ നിശബ്ദത പാലിച്ചു. നമ്മള്‍ എന്തെങ്കിലും പറഞ്ഞാല്‍ അത് തെറ്റായ സന്ദേശം നല്‍കും. ഇന്ന് അത് യാഥാര്‍ത്ഥ്യമായി'- മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

നിതീഷ് കുമാര്‍ രാഷ്ട്രീയ പങ്കാളികളെ അടിക്കടി മാറ്റിക്കൊണ്ടിരിക്കുകയാണെന്നും നിറം മാറുന്ന കാര്യത്തില്‍ നിതീഷ് ഓന്തുകള്‍ക്ക് വെല്ലുവിളിയാണെന്നും എ ഐ സി സി ജനറല്‍ സെക്രട്ടറി ജയ്‌റാം രമേശ് പറഞ്ഞു. 'കൊടും ചതിയനായ നിതീഷ് കുമാറിനെ ബിഹാറിലെ ജനങ്ങള്‍ ഒരിക്കലും മറക്കില്ല. അദ്ദേഹത്തിന്റെ താളത്തിനൊത്ത് തുളളിയവരാണ് അവര്‍. ഭാരത് ജോഡോ ന്യായ് യാത്രയെയും അത് മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയത്തെയും ബിജെപിയും പ്രധാനമന്ത്രിയും ഭയക്കുന്നുവെന്ന് വ്യക്തമായിരിക്കുന്നു. അതില്‍നിന്ന് ശ്രദ്ധ തിരിക്കാനുളള രാഷ്ട്രീയ നാടകമാണിത്'- ജയ്‌റാം രമേശ് പറഞ്ഞു. അതേസമയം, രാഹുല്‍ ഗാന്ധി വിഷയത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. 

നിതീഷ് കുമാറിനെതിരെ പരോക്ഷ വിമര്‍ശനവുമായി ലാലു പ്രസാദ് യാദവിന്റെ മകള്‍ രോഹിണി ആചാര്യയും രംഗത്തെത്തിയിരുന്നു. മാലിന്യം വീണ്ടും ചവറ്റുകുട്ടയില്‍ എന്നാണ് രോഹിണി എക്‌സില്‍ കുറിച്ചത്. ശ്വാസം നിലയ്ക്കാത്ത കാലത്തോളം വര്‍ഗീയ ശക്തികളോട് പൊരുതുമെന്നും അവര്‍ പറഞ്ഞിരുന്നു. 

Contact the author

National Desk

Recent Posts

Web Desk 5 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More