കെ റെയില്‍ പദ്ധതി അട്ടിമറിക്കാന്‍ വിഡി സതീശന്‍ 150 കോടി കൈപ്പറ്റി- പി വി അന്‍വര്‍

തിരുവനന്തപുരം: വി ഡി സതീശനെതിരെ അഴിമതി ആരോപണവുമായി പി വി അൻവർ. കെ റെയിൽ പദ്ധതി അട്ടിമറിക്കാന്‍ 150 കോടി വി ഡി  സതീശന്‍ കൈപറ്റിയെന്നാണ് ആരോപണം. 'അന്യ സംസ്ഥാനങ്ങളിലെ ബിസിനസുകാരിൽ നിന്നായി 150 കോടി സതീശന് ലഭിച്ചു. മൂന്ന് ഘട്ടമായാണ് പണം കൈപറ്റിയത്. ഓരോ തവണയും 50 കോടി രൂപ വീതം ചാവക്കാടെത്തി. മത്സ്യബന്ധന ലോറികളിലും ആംബുലൻസുകളിലുമായാണ് പണം എത്തിയത്'- പി വി അൻവർ പറഞ്ഞു. 

'കെ റെയിൽ എന്ന പദ്ധതിയെ അട്ടിമറിക്കാൻ വൻ സാമ്പത്തിക ഗൂഢാലോചനയാണ് നടന്നത്. ജനങ്ങളെ കബളിപ്പിച്ച് പ്രതിപക്ഷം കെ റെയിലിനെതിരെ സമരത്തിനിറങ്ങി. ഇതിനായി ചില മാധ്യമങ്ങളെ കൂട്ടുപിടിക്കുകയും ചെയ്തു. കർണാടകയിലെ ഐ ടി ലോബികള്‍ക്ക് വേണ്ടിയാണ് അവർ കെ റെയിലിനെതിരെ രംഗത്ത് വന്നത്. കെ സി വേണുഗോപാലുമായും ഗൂഢാലോചന നടത്തിയിട്ടുണ്ട്. ഇതിനു പ്രതിഫലമായി കേരളത്തിന്‍റെ മുഖ്യമന്ത്രി സ്ഥാനമാണ് വി ഡി സതീശന് മുന്നില്‍ വെച്ചത്'- അന്‍വര്‍ പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കേരളത്തിലെ ജനങ്ങള്‍ മാപ്പ് കൊടുക്കാത്ത വലിയ തെറ്റാണ് വി ഡി സതീശൻ ചെയ്തതെന്നും പ്രതിപക്ഷ നേതാവിന്‍റെ ഈ അഴിമതി നിയമത്തിന് മുന്‍പില്‍ കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു. കെ റെയില്‍ നടപ്പായാല്‍ കേരളത്തെ രണ്ടായി വെട്ടിമുറിക്കും എന്നായിരുന്നു പ്രതിപക്ഷ നേതവിന്‍റെ പ്രചരണമെന്നും അന്‍വര്‍ ഓര്‍മ്മിപ്പിച്ചു. 

Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 weeks ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 2 weeks ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 2 weeks ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More