തമിഴക വെട്രി കഴകം പ്രഖ്യാപിച്ചതിനുപിന്നാലെ ആരാധകരെ നേരില്‍ക്കണ്ട് വിജയ്; വന്‍ വരവേല്‍പ്പ്‌

ചെന്നൈ: തമിഴക വെട്രി കഴകം എന്ന  പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചതിനുപിന്നാലെ ആദ്യമായി  ആരാധകരെ നേരില്‍ക്കണ്ട് നടന്‍ വിജയ്. പുതുച്ചേരിയിലെ  പാഞ്ചാലയില്‍ 'ഗ്രേറ്റെസ്റ്റ് ഓഫ് ഓള്‍ ടൈം' എന്ന ചിത്രത്തിന്റെ സെറ്റില്‍ വന്ന ആരാധകരെയാണ് വിജയ് കാരവാനു മുകളില്‍ കയറി കണ്ടത്. ഹാരമെറിഞ്ഞും പുഷ്പവൃഷ്ടി നടത്തിയുമാണ് ആരാധകര്‍ വിജയ്‌യെ സ്വീകരിച്ചത്. ആരാധകര്‍ക്കൊപ്പം വിജയ് സെല്‍ഫി വീഡിയോയും എടുത്തു. നടനെ കാണാന്‍ ആരാധകര്‍ തടിച്ചുകൂടിയതോടെ പുതുച്ചേരി- കടലൂര്‍ റോഡില്‍ വന്‍ ഗതാഗതക്കുരുക്ക് രൂപപ്പെട്ടിരുന്നു. അതിനുപിന്നാലെയാണ് വിജയ് ആരാധകരെക്കാണാന്‍ നേരില്‍ വന്നത്. 

വെങ്കട്ട് പ്രഭുവാണ് ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം സംവിധാനം ചെയ്യുന്നത്. അതിനുശേഷം ഒരു ചിത്രത്തില്‍ക്കൂടി അഭിനയിച്ചതിനുശേഷം അഭിനയം നിര്‍ത്തുമെന്നും പൂര്‍ണ്ണമായും രാഷ്ട്രീയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും വിജയ് പറഞ്ഞിരുന്നു. 2024-ലെ തെരഞ്ഞെടുപ്പില്‍ വിജയ്‌യുടെ പാര്‍ട്ടി മത്സരിക്കില്ല. ഒരു പാര്‍ട്ടിയെയും പിന്തുണയ്ക്കുകയുമില്ല എന്നാണ് സൂചന. 2026-ല്‍ നടക്കാനിരിക്കുന്ന തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പാണ് പാര്‍ട്ടിയുടെ ലക്ഷ്യം. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

തന്നെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയം ഒരു തൊഴില്‍ അല്ലെന്നും വിശുദ്ധമായ സാമൂഹ്യസേവനമാണെന്നും വിജയ് പറഞ്ഞിരുന്നു. 'രാഷ്ട്രീയത്തില്‍ ഉയരങ്ങള്‍ കീഴടക്കല്‍ മാത്രമല്ല, ഒട്ടേറെ ദൂരം സഞ്ചരിക്കേണ്ടതുണ്ടെന്ന് എന്റെ മുന്‍ഗാമികളായ പലരുടെയും അടുത്തുനിന്ന് പാഠങ്ങള്‍ പഠിച്ച്, മനസിനെ പാകപ്പെടുത്തി വരികയാണ്. രാഷ്ട്രീയം എനിക്കൊരു വിനോദമല്ല. അതെന്റെ ആഴത്തിലുളള അന്വേഷണമാണ്. നേരത്തെ ഏറ്റെടുത്ത സിനിമകള്‍ പാര്‍ട്ടി പ്രവര്‍ത്തനത്തെ ബാധിക്കാത്ത രീതിയില്‍ പൂര്‍ത്തിയാക്കി, മുഴുവന്‍ സമയരാഷ്ട്രീയ പ്രവര്‍ത്തനത്തിനിറങ്ങും. തമിഴ് ജനതയോടുളള എന്റെ കടപ്പാടായാണ് ഞാനതിനെ കാണുന്നത്'- എന്നാണ് വിജയ് പറഞ്ഞത്.

Contact the author

National Desk

Recent Posts

Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 2 weeks ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 weeks ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 2 weeks ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 2 weeks ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More