സദാചാര പൊലീസിംഗ് ; മഹിളാ മോര്‍ച്ചയെ മോര്‍ച്ചറിയിലാക്കുമെന്ന് ഡിവൈഎഫ്‌ഐ

കോഴിക്കോട്: കോന്നാട് ബീച്ചിലെത്തിയ യുവതീ-യുവാക്കളെ മഹിളാ മോര്‍ച്ച പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തി, ചൂലെടുത്ത് ഓടിച്ച സംഭവത്തില്‍ പ്രതിഷേധവുമായി ഡി വൈ എഫ് ഐ. കോഴിക്കോടിന്റെ സ്വാഭാവിക ജീവിതത്തെ തടസപ്പെടുത്തിയാല്‍ മോര്‍ച്ചക്കാരെ മോര്‍ച്ചറിയിലേക്ക് അയക്കുമെന്ന് ഡി വൈ എഫ് ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ് പറഞ്ഞു. ബീച്ചില്‍ യുവാക്കളെ തടഞ്ഞാല്‍ ശക്തമായി തിരിച്ചടിക്കുമെന്നും വസീഫ് മുന്നറിയിപ്പ് നല്‍കി. 'മഹിളാ മോര്‍ച്ചയുടെ സദാചാര ഗുണ്ടായിസത്തിനെതിരെ' എന്ന മുദ്രാവാക്യത്തോടെയാണ് ഡി വൈ എഫ് ഐ കോന്നാട് ബീച്ചില്‍ പ്രതിഷേധിച്ചത്. 

ആണ്‍-പെണ്‍ സൗഹൃദങ്ങളെ ഇല്ലാതാക്കാനുളള ശ്രമമാണ് മഹിളാ മോര്‍ച്ച നടത്തുന്നതെന്ന് ഡി വൈ എഫ് ഐ കോഴിക്കോട് ജില്ലാ സെക്രട്ടറി പി സി ഷൈജു  പറഞ്ഞു. ശ്രീരാമസേനയ്ക്ക് സമാനമായ പ്രവര്‍ത്തനങ്ങളാണ് മഹിളാ മോര്‍ച്ച നടത്തിയതെന്നും കേരളത്തില്‍ ഇത്തരത്തിലുളള നിലപാടുകള്‍ വിലപ്പോകില്ലെന്നും ഷൈജു കൂട്ടിച്ചേര്‍ത്തു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

വ്യാഴാഴ്ച്ച വൈകീട്ടോടെയാണ് പ്രദേശത്തെ ബിജെപി പ്രവര്‍ത്തകരായ ഇരുപതിലധികം സ്ത്രീകള്‍ ചൂലുമായി ബീച്ചിലെത്തിയത്. സാമൂഹ്യവിരുദ്ധരുടെ ശല്യം വര്‍ധിച്ചെന്നും പ്രദേശവാസികള്‍ക്ക് ബീച്ചിലിറങ്ങാന്‍ കഴിയാത്ത സാഹചര്യമാണെന്നും ചൂണ്ടിക്കാട്ടിയാണ് ഇവര്‍ ചൂലെടുത്ത് യുവതീ-യുവാക്കളെ ഓടിച്ചത്. സദാചാര പൊലീസിംഗല്ല, കുട്ടികളെ അമ്മമാരുടെ സ്ഥാനത്തുനിന്ന് ഉപദേശിക്കുക മാത്രമാണ് ചെയ്തത് എന്നാണ് മഹിളാ മോര്‍ച്ച പ്രവര്‍ത്തകരുടെ വിശദീകരണം.

Contact the author

Web Desk

Recent Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 week ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 week ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 week ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 2 weeks ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More