കേന്ദ്രസര്‍ക്കാരിന് തിരിച്ചടി; ഇലക്ടറല്‍ ബോണ്ട് പദ്ധതി സുപ്രീംകോടതി റദ്ദാക്കി

ഡല്‍ഹി: രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന തെരഞ്ഞെടുപ്പ് ബോണ്ട് പദ്ധതി റദ്ദാക്കി സുപ്രീംകോടതി. പാര്‍ട്ടികള്‍ക്ക് ലഭിക്കുന്ന ഫണ്ടിനെക്കുറിച്ചുളള വിവരങ്ങള്‍ രഹസ്യമാക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നിര്‍ണ്ണായക വിധി. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിക്കുന്ന സംഭാവനയെക്കുറിച്ച് അറിയാന്‍ പൊതുജനങ്ങള്‍ക്ക് അവകാശമുണ്ടെന്നും ഉറവിടം  വ്യക്തമാക്കാത്ത ഇലക്ടറല്‍ ബോണ്ടുകള്‍ വിവരാവകാശ നിയമലംഘനമാണെന്നും കോടതി പറഞ്ഞു. ഇലക്ടറല്‍ ബോണ്ട് പദ്ധതിയുടെ സാധുത ചോദ്യംചെയ്തുളള ഒരു കൂട്ടം ഹര്‍ജികളിലാണ് സുപ്രീംകോടതി അഞ്ചംഗ ബെഞ്ച് വിധി പറഞ്ഞത്. 

ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ്, ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ബി ആര്‍ ഗവായ്, ജെ ബി പര്‍ദിവാല, മനോജ് മിശ്ര എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിച്ചത്. 'പാര്‍ട്ടികള്‍ക്ക് ലഭിക്കുന്ന സംഭാവന എത്രയെന്ന് അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്. കളളപ്പണം ഒഴിവാക്കാനുളള ഏക വഴിയല്ല ഇലക്ടറല്‍ ബോണ്ട്. കളളപ്പണം തടയാനെന്ന പേരില്‍ വിവരങ്ങള്‍ രഹസ്യമാക്കി വയ്ക്കാനാവില്ല. സംഭാവന നല്‍കുന്നവര്‍ക്ക് പാര്‍ട്ടിയില്‍ സ്വാധീനവും ഉന്നത ബന്ധവുമുണ്ടാകും. ഇത് നയ തീരുമാനങ്ങളെ ബാധിക്കും. വിവരാവകാശ നിയമം രാഷ്ട്രീയ സംഭാവനകള്‍ക്കും ബാധകമാണ്. അജ്ഞാത ഇലക്ടറല്‍ ബോണ്ട് വിവരാവകാശ നിയമത്തിന് വിരുദ്ധമാണ്'- കോടതി ചൂണ്ടിക്കാട്ടി.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിച്ച ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ പരസ്യപ്പെടുത്തണമെന്ന് കോടതി തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശം നല്‍കി. അംഗീകൃത ബാങ്കില്‍ നിന്നും തെരഞ്ഞെടുപ്പ് ബോണ്ട് വാങ്ങി രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവനയായി നല്‍കാമെന്നതാണ് ഇലക്ടറല്‍ ബോണ്ട് പദ്ധതി. ലഭിക്കുന്ന ബോണ്ടുകള്‍ 15 ദിവസത്തിനകം പാര്‍ട്ടികള്‍ക്ക് പണമാക്കി മാറ്റാം. സംഭാവന നല്‍കുന്നവരുടെ വിവരങ്ങള്‍ രഹസ്യമായിരിക്കും എന്നതാണ് പദ്ധതിയുടെ പ്രത്യേകത. 2018 മുതലാണ് ബോണ്ടുകള്‍ നല്‍കിത്തുടങ്ങിയത്.

Contact the author

National Desk

Recent Posts

Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More