സപ്ലൈകോ കടുത്ത പ്രതിസന്ധിയില്‍, വില വര്‍ധന ജനങ്ങളെ പ്രയാസപ്പെടുത്തില്ല- മന്ത്രി ജി ആര്‍ അനില്‍

തിരുവനന്തപുരം: സപ്ലൈകോ കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുന്ന ഘട്ടത്തിലാണ് അവശ്യ സാധനങ്ങള്‍ക്ക് വില വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതെന്ന് ഭക്ഷ്യ മന്ത്രി ജി ആര്‍ അനില്‍. കുടിശിക നല്‍കിയാല്‍ പോലും പരിഹരിക്കാനാവാത്ത സാഹചര്യമാണുളളതെന്നും വില വര്‍ധന സപ്ലൈകോയെ രക്ഷിക്കാനുളള ചെറിയ നീക്കമാണെന്നും അദ്ദേഹം പറഞ്ഞു. പരമാവധി നാലുരൂപയുടെ വില വര്‍ധന മാത്രമേ ഉണ്ടാവുകയുളളുവെന്നും വില വര്‍ധന ജനങ്ങളെ അധികം പ്രയാസപ്പെടുത്തില്ലെന്നും മന്ത്രി വ്യക്തമാക്കി. മാധ്യമങ്ങളോടായിരുന്നു ഭക്ഷ്യമന്ത്രിയുടെ പ്രതികരണം. 

'സപ്ലൈകോയിലെ സാധനങ്ങളുടെ വിലയില്‍ അഞ്ചുവര്‍ഷക്കാലം മാറ്റങ്ങള്‍ വരുത്തേണ്ടതില്ലെന്നായിരുന്നു സര്‍ക്കാരിന്റെ തീരുമാനം. ഇന്നുവരെ അത് തുടര്‍ന്നു. എന്നാല്‍ അത് സപ്ലൈകോയെ കൂടുതല്‍ പ്രതിസന്ധിയിലാക്കി. ചെറിയ മാറ്റം വരുത്തി നഷ്ടം പരമാവധി കുറയ്ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ജനങ്ങള്‍ക്ക് ആശ്വാസം പകരുന്ന കേന്ദ്രമായി തന്നെ സപ്ലൈകോ തുടരും. പൊതുപ്രസ്ഥാനങ്ങള്‍ താഴിട്ടുപൂട്ടുന്നതല്ല, അതിനെ ശക്തിപ്പെടുത്തുന്നതിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്'- മന്ത്രി പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സംസ്ഥാനത്ത് സപ്ലൈകോ വഴി വിതരണം ചെയ്യുന്ന സബ്‌സിഡി സാധനങ്ങള്‍ക്ക് വില കൂട്ടാനുളള തീരുമാനത്തിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കിയിട്ടുണ്ട്. 13 ഇനം സാധനങ്ങള്‍ക്ക് നല്‍കിവന്നിരുന്ന 55 ശതമാനം സബ്‌സിഡി 35 ശതമാനമാക്കിയാണ് കുറച്ചത്. എട്ടുവര്‍ഷത്തിനുശേഷമാണ് സപ്ലൈകോ വില വര്‍ധിപ്പിക്കുന്നത്. ചെറുപയര്‍, ഉഴുന്ന്, പഞ്ചസാര, വെളിച്ചെണ്ണ, ജയ അരി, കുറുവ അരി, മട്ട അരി, പച്ചരി, വന്‍കടല, വന്‍പയര്‍, തുവരപ്പരിപ്പ് എന്നിവയ്ക്കാണ് വില വര്‍ധിക്കുക.

Contact the author

Web Desk

Recent Posts

Web Desk 21 hours ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More
Web Desk 21 hours ago
Keralam

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം- കെ യു ഡബ്ല്യു ജെ

More
More
Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 weeks ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More