കൊച്ചി: തൃക്കാക്കര എംഎല്‍എയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന പിടി തോമസിനെ ഒരിക്കലും മറക്കാനാവില്ലെന്ന് നടി ഭാവന. താന്‍ ജീവിതത്തില്‍ പ്രതിസന്ധി നേരിട്ട കാലത്ത് ശക്തമായി കൂടെ നിന്നയാളാണ് അദ്ദേഹമെന്നും മറ്റൊരാളുടെ പ്രശ്നത്തില്‍ നിരുപാധികം കൂടെ നില്ക്കാന് വലിയ മനസുവേണമെന്നും ഭാവന പറഞ്ഞു. തൃക്കാക്കര മണ്ഡലത്തിലെ ആശാ വര്‍ക്കര്‍മാരെ ആദരിക്കുന്നതിനായി ഉമാ തോമസ് എംഎല്‍എ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു ഭാവനയുടെ പ്രതികരണം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
'പി ടി തോമസ് സാറിനെ എനിക്ക് ഒരിക്കലും മറക്കാന്‍ പറ്റില്ല. ജീവിതത്തില്‍ ഒരു പ്രതിസന്ധിയുണ്ടായപ്പോള്‍ എന്റ കൂടെ വളരെ ശക്തമായി നിന്ന ആളാണ് അദ്ദേഹം. നമ്മുടെ ജീവിതത്തില്‍ അങ്ങനെയുളള ഒരുപാടുപേരെ കണ്ടുമുണ്ടാന് നമുക്കാവില്ല. മറ്റൊരാളുടെ പ്രശ്നത്തിന് നിരുപാധികം കൂടെ നില്ക്കാന് ഒരു വലിയ മനസ് വേണം. പിടി തോമസ് സാറിനെ എനിക്കോ എന്റെ കുടുംബത്തിനോ ഒരിക്കലും മറക്കാന്‍ പറ്റില്ല. അദ്ദേഹത്തിന്റെ ഭാര്യ ഉമ ചേച്ചി വിളിക്കുമ്പോള്‍ സാര്‍ വിളിക്കുന്നതുപോലെ തന്നെയാണ്'- ഭാവന പറഞ്ഞു.
ഉമാ തോമസ് എംഎല്‍എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഹൈബി ഈഡന് എംപി, തൃക്കാക്കര നഗരസഭാ അധ്യക്ഷ രാധാമണി, വൈസ് ചെയര്മാന് പി എം യൂനസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.