ഡല്‍ഹി: മൂന്നാം സീറ്റില്‍ തീരുമാനം വൈകുന്നത് ശരിയല്ലെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം. മൂന്നാം സീറ്റ് ലഭിക്കുമെന്നു തന്നെയാണ് പ്രതീക്ഷയെന്നും തീരുമാനം വൈകുന്നത് ലീഗ് പ്രവര്‍ത്തകര്‍ക്കിടയില്‍ ആശങ്കയുണ്ടാക്കുന്നുണ്ടെന്നും പിഎംഎ സലാം പറഞ്ഞു. മീഡിയാ വണ്ണിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
'ഞങ്ങളുടെ ഡിമാന്‍ഡ് യുഡിഎഫില്‍ പറഞ്ഞിട്ടുണ്ട്. തീരുമാനമായിട്ടില്ല. പല രീതിയിലുളള ചര്‍ച്ചകളും നടക്കുന്നുണ്ട്. 25-ന് എറണാകുളത്ത് ഉഭയകക്ഷി ചര്‍ച്ച നടക്കാനിരിക്കുകയാണ്. ഇതിനപ്പുറത്തേക്ക് തീരുമാനം നീട്ടിക്കൊണ്ടുപോകാനാവില്ല. ഇടതുമുന്നണി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചുകഴിഞ്ഞു. സാധാരണ എല്ലാ തെരഞ്ഞെടുപ്പുകളിലും യുഡിഎഫ് നേരത്തെ രംഗത്തിറങ്ങാറുണ്ട്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
മൂന്നാം സീറ്റ് കിട്ടുമെന്ന് തന്നെയാണ് പ്രതീക്ഷ. ഉഭയകക്ഷി ചര്‍ച്ചയോടെ തീരുമാനമാകും. അനിശ്ചിതമായി ഇത് നീണ്ടുപോകുമ്പോള്‍ വോട്ടര്‍മാര്‍ക്കും പ്രവര്‍ത്തകര്‍ക്കുമിടയില്‍ ആശയക്കുഴപ്പമുണ്ടാകും. അതുകൊണ്ട് വളരെ പെട്ടെന്ന് തീരുമാനമുണ്ടാകണം. 27-ന് നടക്കുന്ന പാര്‍ട്ടിയുടെ യോഗത്തില്‍ തീരുമാനങ്ങള്‍ പ്രഖ്യാപിക്കും'-പിഎംഎ സലാം പറഞ്ഞു.