'മോദി സര്‍ക്കാരിന്റെ പുല്‍വാമയിലെ വീഴ്ച്ച ചോദ്യം ചെയ്തതിനാണ് എന്നെ വേട്ടയാടുന്നത്'- സത്യപാല്‍ മാലിക്

ഡല്‍ഹി: കഴിഞ്ഞ ദിവസമാണ് ജമ്മു കശ്മീര്‍ മുന്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കുമായി ബന്ധപ്പെട്ട മുപ്പതോളം ഇടങ്ങളില്‍ സി ബി ഐ റെയ്ഡ് നടത്തിയത്. 2200 കോടിയുടെ കിരു ഹൈഡ്രോ ഇലക്ട്രിക് പവര്‍ പ്രൊജക്ടിന്റെ നിര്‍മ്മാണ ജോലികള്‍ക്ക് കരാര്‍ നല്‍കിയതില്‍ അഴിമതി നടന്നുവെന്നാണ് കേസ്. ഇപ്പോഴിതാ വിവിധ വിഷയങ്ങളില്‍ താന്‍ മോദി ഭരണകൂടത്തെ വിമര്‍ശിക്കുന്നതാണ് റെയ്ഡിനു പിന്നിലെ കാരണമെന്ന് തുറന്നുപറയുകയാണ് സത്യപാല്‍ മാലിക്. ദി വയറിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. 

'പുല്‍വാമ ദുരന്തം മോദി സര്‍ക്കാരിന്റെ വീഴ്ച്ചയാണെന്ന് ഞാന്‍ പറഞ്ഞു. അതിനെ ചോദ്യം ചെയ്തതുകൊണ്ടാണ് എന്നെ റെയ്ഡ് ചെയ്തത്. പുല്‍വാമ ദുരന്തത്തെക്കുറിച്ച് മിണ്ടരുതെന്ന് മോദി എന്നോട് പറഞ്ഞു. ഞാനത് പരസ്യമായി പറഞ്ഞത് അധികാരത്തിലിരിക്കുന്നവരെ ചൊടിപ്പിച്ചു. അതിന്റെ ഭാഗമാണ് ഈ വേട്ടയാടല്‍. ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ല. പിന്നെ എന്തിന് ഭയപ്പെടണം?'- സത്യപാല്‍ മാലിക് പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

കോടിക്കണക്കിന് രൂപയുടെ പദ്ധതിയുടെ ഫയല്‍ പാസാക്കാന്‍ തനിക്ക് കൈക്കൂലി നല്‍കാന്‍ ശ്രമിച്ചവരെ പരിശോധിക്കുന്നതിനു പകരം പരാതിക്കാരനായ തന്നെയാണ് സി ബി ഐ റെയ്ഡ് ചെയ്യുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അഴിമതിക്കെതിരെ ശബ്ദമുയര്‍ത്തിയതിന് തന്നെ റെയ്ഡ് ചെയ്തുവെന്നാണ് അതിനര്‍ത്ഥമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Contact the author

National Desk

Recent Posts

Web Desk 5 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More