കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെ വെല്ലുവിളിച്ച് ട്വന്റി-20 പാര്‍ട്ടി നേതാവും വ്യവസായിയുമായ സാബു ജേക്കബ്. തന്നെ അറസ്റ്റ് ചെയ്യുന്ന സാഹചര്യമുണ്ടായാല്‍ മുഖ്യമന്ത്രിയുടെ മകളെ ഒരാഴ്ച്ചയ്ക്കകം ജയിലിലാക്കുമെന്നാണ് സാബു ജേക്കബിന്റെ വെല്ലുവിളി. മുഖ്യമന്ത്രിയുടെ മകളെ അകത്താക്കാനുളള തെളിവുകള്‍ തന്റെ കയ്യിലുണ്ടെന്നും അത് സ്വപ്നാ സുരേഷിന്റെ കയ്യിലെ ബോംബ് പോലെയല്ല, ആറ്റംബോംബാണെന്നും സാബു ജേക്കബ് പറഞ്ഞു. കിഴക്കമ്പലത്ത് നടന്ന പാര്‍ട്ടി മഹാസംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ട്വന്റി- 20 പൂതൃക്ക സമ്മേളനത്തിനുശേഷം കുന്നത്തുനാട്, പുത്തന്‍കുരിശ് പൊലീസ് എന്നെ മാറി മാറി സ്റ്റേഷനില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയാണ്. ചിലപ്പോള്‍ ഞാന്‍ ജയിലിലാകും. എന്നെ അറസ്റ്റ് ചെയ്യുന്ന സാഹചര്യമുണ്ടായാല്‍ മുഖ്യമന്ത്രിയുടെ ഓമനപ്പുത്രിയെയും അകത്താക്കും. അതിനുളള തെളിവുകള്‍ എന്റെ കയ്യിലുണ്ട്. സ്വപ്നയുടെ കയ്യിലെ ബോംബ് പോലെയല്ല, ആറ്റംബോംബാണത്'- സാബു ജേക്കബ് പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
കഴിഞ്ഞ 5 വര്‍ഷം മുഖ്യമന്ത്രി ഇന്ത്യ വിട്ട് പുറത്തുപോകുമ്പോള്‍ താന്‍ കൂടെയുണ്ടായിരുന്നെന്നും എംഎല്‍എയും വ്യവസായ മന്ത്രിയുമൊക്കെ തന്നെ പട്ടിയെപ്പോലെ വളഞ്ഞിട്ട് ആക്രമിച്ചപ്പോള്‍ മുഖ്യമന്ത്രി കണ്ടില്ലെന്ന് നടിച്ചെന്നും സാബു ജേക്കബ് കുറ്റപ്പെടുത്തി. അപ്പോഴൊക്കെ മാന്യത കൊണ്ടാണ് താന്‍ ഒന്നും തുറന്നുപറയാതിരുന്നതെന്നും പലതും തനിക്കറിയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.