തിരുവനന്തപുരം: സംസ്ഥാനത്ത് കോണ്‍ഗ്രസും സിപിഎമ്മും തമ്മിലാണ് മത്സരമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കേരളത്തില്‍ നരേന്ദ്രമോദിയുടെ പാര്‍ട്ടിയെ അക്കൗണ്ട് തുറക്കാന്‍ അനുവദിക്കില്ലെന്നും കേരളത്തിലെ എല്ലാ സീറ്റും യുഡിഎഫിന് നേടാന്‍ കഴിയുന്ന സാഹചര്യമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. മാര്‍ച്ച് ആദ്യ വാരത്തോടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 'മുസ്ലീം ലീഗിന് മൂന്നാം സീറ്റിന് അര്‍ഹതയുണ്ട്. പക്ഷെ അത് നല്‍കാന്‍ പ്രായോഗികമായ ബുദ്ധിമുട്ടുണ്ട്. ലീഗുമായി ചര്‍ച്ച നടക്കുകയാണ്. പ്രശ്‌നം ഇന്നുകൊണ്ട് പരിഹരിക്കും'- ചെന്നിത്തല പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, ലോക്‌സഭാ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിനായുളള ലീഗിന്റെ നിര്‍ണ്ണായക പാര്‍ലമെന്ററി യോഗം ഇന്നുചേരും. മലപ്പുറത്തിനും പൊന്നാനിക്കും പുറമേ തമിഴ്‌നാട് രാമനാഥപുരത്തെ സ്ഥാനാര്‍ത്ഥിയെയും ഇന്ന് പ്രഖ്യാപിച്ചേക്കും. മലപ്പുറത്ത് ഇടി മുഹമ്മദ് ബഷീറാകും മത്സരിക്കുക. പൊന്നാനിയില്‍ അബ്ദുസമദ് സമദാനിക്കാണ് സാധ്യതയെങ്കിലും തീരുമാനമായിട്ടില്ല. രാമനാഥപുരത്ത് സിറ്റിംഗ് എംപി നവാസ് ഖനി മത്സരിച്ചേക്കും.
ഇത്തവണ മുസ്ലീം ലീഗിന് ലഭിക്കുന്ന രാജ്യസഭാ സീറ്റില്‍ ആര് മത്സരിക്കുമെന്നതിലും ആശയക്കുഴപ്പം തുടരുകയാണ്. പിഎംഎ സലാം, പി കെ ഫിറോസ്, ഫൈസല്‍ ബാബു എന്നിവരുടെ പേരുകളാണ് പരിഗണിക്കുന്നത്. ഇന്ന് രാവിലെ പത്തുമണിക്ക് പാണക്കാടാണ് യോഗം.