കര്‍ഷക സമരത്തില്‍ പങ്കെടുക്കുന്നവരുടെ പാസ്‌പോര്‍ട്ട് റദ്ദാക്കാനൊരുങ്ങി ഹരിയാന പൊലീസ്

ഡല്‍ഹി: കര്‍ഷക സമരത്തില്‍ പങ്കെടുക്കുന്നവരുടെ പാസ്‌പോര്‍ട്ട് റദ്ദാക്കാനൊരുങ്ങി ഹരിയാന പൊലീസ്. പ്രതിഷേധത്തിന്റെ പേരില്‍ അക്രമം സൃഷ്ടിച്ചെന്നും പൊതുമുതല്‍ നശിപ്പിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് പാസ്‌പോര്‍ട്ട് റദ്ദാക്കുന്നത്. അംബാല ഡിഎസ്പി ജോഗീന്ദര്‍ ശര്‍മ്മയാണ് ഇക്കാര്യം അറിയിച്ചത്. പഞ്ചാബ്-ഹരിയാന അതിര്‍ത്തിയില്‍ പൊതുമുതല്‍ നശിപ്പിക്കുന്നവരുടെ പാസ്‌പോര്‍ട്ടും വിസയും റദ്ദാക്കുമെന്നാണ ജോഗീന്ദര്‍ ശര്‍മ്മ പറഞ്ഞത്. 'അക്രമത്തില്‍ പങ്കെടുത്തവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. സിസിടിവിയിലൂടെയും ഡ്രോണ്‍ ക്യാമറകളിലൂടെയുമാണ് ഇവരെ തിരിച്ചറിഞ്ഞത്. ഇവരുടെ പാസ്‌പോര്‍ട്ടും വിസയും റദ്ദാക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് അഭ്യര്‍ത്ഥിക്കും. അതിനുളള നടപടികളുമായി മുന്നോട്ടുപോകും'- ജോഗീന്ദര്‍ ശര്‍മ്മ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡല്‍ഹി ചലോ മാര്‍ച്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞതിനുപിന്നാലെ ഫെബ്രുവരി 13 മുതല്‍ പഞ്ചാബില്‍ നിന്നുളള കര്‍ഷകര്‍ പഞ്ചാബ്-ഹരിയാന അതിര്‍ത്തിയിലെ ശംബു, ഖനൗരി പോയിന്റുകളില്‍ ക്യാംപ് ചെയ്യുകയാണ്. വിളകള്‍ക്ക് മിനിമം താങ്ങുവില, കര്‍ഷക കടം എഴുതിത്തളളല്‍ തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കര്‍ഷകര്‍ പ്രതിഷേധിക്കുന്നത്. ഹരിയാന പൊലീസ് സര്‍വ്വസന്നാഹങ്ങളും ഉപയോഗിച്ച് മാര്‍ച്ച് തടയുന്നുണ്ടെങ്കിലും പ്രതിഷേധത്തില്‍ നിന്നും പിന്മാറാന്‍ കര്‍ഷകര്‍ തയ്യാറായിട്ടില്ല. സമരത്തിന്റെ അടുത്ത ഘട്ടം കര്‍ഷകര്‍ ഇന്ന് പ്രഖ്യാപിക്കും. അടുത്ത മാസം ഡല്‍ഹിയില്‍ നടത്തുമെന്ന് പ്രഖ്യാപിച്ച മഹാപഞ്ചായത്തിന്റെ ഒരുക്കങ്ങള്‍ ഇന്ന് ചേരുന്ന കര്‍ഷക സംഘടനാ  നേതാക്കളുടെ യോഗത്തില്‍ വിലയിരുത്തും.

Contact the author

National Desk

Recent Posts

National Desk 11 hours ago
National

കൂട്ട അവധിയെടുത്ത 30 ജീവനക്കാരെ പിരിച്ചുവിട്ട് എയർ ഇന്ത്യ

More
More
Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 2 weeks ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 weeks ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 2 weeks ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More