ബിജെപി ഇനിയും അധികാരത്തിലെത്തിയാല്‍ എല്‍പിജി വില 2000 രൂപയാകും- മമതാ ബാനര്‍ജി

കൊല്‍ക്കത്ത: ബിജെപി വീണ്ടും അധികാരത്തിലെത്തിയാല്‍ ഗാര്‍ഹിക എല്‍പിജി സിലിണ്ടറിന്റെ വില രണ്ടായിരം രൂപയാകുമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമതാ ബാനര്‍ജി. അടുപ്പ് കത്തിക്കാന്‍ വിറക് ശേഖരിച്ചിരുന്ന കാലത്തേക്ക് മടങ്ങാന്‍ ബിജെപി ജനങ്ങളെ നിര്‍ബന്ധിതരാക്കുമെന്നും മമത പറഞ്ഞു. പശ്ചിമ ബംഗാളിലെ ജാര്‍ഗ്രാം ജില്ലയില്‍ നടന്ന പരിപാടിയില്‍ സംസാരിക്കവേയാണ് അവര്‍ ഇക്കാര്യം പറഞ്ഞത്. 

'തെരഞ്ഞെടുപ്പില്‍ വീണ്ടും ബിജെപി വിജയിച്ചാല്‍ പാചക വാതക സിലിണ്ടറിന്റെ വില 1500 രൂപയോ രണ്ടായിരം രൂപയോ ആയി ഉയര്‍ത്തിയേക്കും. വീണ്ടും അടുപ്പ് കത്തിക്കാന്‍ വിറക് ശേഖരിക്കാന്‍ പോകേണ്ട അവസ്ഥയിലേക്ക് നരേന്ദ്രമോദിയും ബിജെപിയും ജനങ്ങളെ എത്തിക്കും'- മമതാ ബാനര്‍ജി പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏപ്രില്‍ അവസാനത്തോടെ കേന്ദ്രസര്‍ക്കാര്‍ ആവാസ് യോജനയിലൂടെ വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയില്ലെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍മ്മാണം ആരംഭിക്കുമെന്നും മമതാ ബാനര്‍ജി വ്യക്തമാക്കി. തൊഴിലുറപ്പ് പദ്ധതിയുടെ വേതനം കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ടാണ് 59 ലക്ഷം തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കിയതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Contact the author

National Desk

Recent Posts

Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More