സിബിഐ ബിജെപിയുടെ ഏജന്‍സിയായി പ്രവര്‍ത്തിക്കുന്നു, അവര്‍ക്കുമുന്നില്‍ ഹാജരാകില്ല- അഖിലേഷ് യാദവ്

ലക്‌നൗ: അനധികൃത മണല്‍ഖനന കേസില്‍ സമാജ് വാദി പാര്‍ട്ടി അധ്യക്ഷനും യുപി മുന്‍ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ് സി ബി ഐയ്ക്ക് മുന്നില്‍ ഹാജരായില്ല. ബിജെപിയുടെ ഏജന്‍സിയായാണ് സി ബി ഐ പ്രവര്‍ത്തിക്കുന്നതെന്നും അതിനാലാണ് അവര്‍ക്കു മുന്നല്‍ ഹാജരാകാത്തതെന്നും അഖിലേഷ് യാദവ് പറഞ്ഞു. ലക്‌നൗവില്‍ മാധ്യമങ്ങളോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 

'ബിജെപിയുടെ ഏജന്‍സിയായി സി ബി ഐ പ്രവര്‍ത്തിക്കുന്നതിന് തെളിവാണ് തെരഞ്ഞെടുപ്പ് സമയത്ത് മറ്റ് പാര്‍ട്ടികളുടെ നേതാക്കള്‍ക്ക് ലഭിക്കുന്ന നോട്ടീസുകള്‍. ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിക്കാന്‍ ശ്രമിക്കുന്നവരും രാജ്യത്തെ നശിപ്പിക്കാന്‍ ശ്രമിക്കുന്നവരും തമ്മിലാണ് ഇത്തവണ പോരാട്ടം. ദുര്‍ബലാവസ്ഥയിലുളള ബിജെപി അധികാരം പിടിക്കാനായി മറ്റ് പാര്‍ട്ടികളുടെ നിയമസഭാംഗങ്ങളെ വേട്ടയാടാനാണ് ശ്രമിക്കുന്നത്. നിങ്ങള്‍ക്ക് എംഎല്‍എമാരെ വിലയ്ക്കുവാങ്ങാനാകും. എന്നാല്‍ ജനങ്ങളെ വാങ്ങാനാകില്ല'- അഖിലേഷ് യാദവ് പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അനധികൃത മണല്‍ഖനന കേസില്‍ ഡല്‍ഹിയില്‍ ചോദ്യംചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് കഴിഞ്ഞ ദിവസം സി ബി ഐ അഖിലേഷിന് നോട്ടീസയച്ചിരുന്നു. എന്നാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ നടത്തേണ്ടതിനാല്‍ നേരിട്ട് ഹാജരാകാനാവില്ലെന്ന് അദ്ദേഹം അഭിഭാഷകന്‍ മുഖേന സി ബി ഐയെ അറിയിക്കുകയായിരുന്നു. അഖിലേഷ് യാദവ് യുപി മുഖ്യമന്ത്രിയായിരുന്ന കാലത്ത് 2012-16 കാലയളവില്‍ ഇ-ടെന്‍ടറിംഗ് നടപടിക്രമങ്ങള്‍ ലംഘിച്ച് ഘനനം നടത്താന്‍ അനുമതി നല്‍കിയെന്നാണ് സി ബി ഐയുടെ കേസ്. അലഹബാദ് ഹൈക്കോടതിയാണ് സംഭവം അന്വേഷിക്കാന്‍ ഉത്തരവിട്ടത്.

Contact the author

National Desk

Recent Posts

National Desk 20 hours ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 21 hours ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More
National Desk 22 hours ago
National

ഇന്ന് അവരാണെങ്കില്‍ നാളെ നമ്മളായിരിക്കും; മോദിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ അകാലിദള്‍

More
More
National Desk 1 day ago
National

മോദിയില്‍ നിന്നും ഇതില്‍ക്കൂടുതല്‍ ഒന്നും പ്രതീക്ഷിക്കുന്നില്ല; വിദ്വേഷ പ്രസംഗത്തില്‍ കപില്‍ സിബല്‍

More
More
National Desk 1 day ago
National

ജയ് ഹോ ചിട്ടപ്പെടുത്തിയത് എ ആര്‍ റഹ്‌മാന്‍ തന്നെ, ഞാനത് പാടുക മാത്രമാണ് ചെയ്തത്- സുഖ്‌വീന്ദര്‍ സിംഗ്

More
More
National Desk 1 day ago
National

ജയിലില്‍ വെച്ച് കെജ്രിവാളിനെ കൊലപ്പെടുത്താന്‍ ശ്രമം നടക്കുന്നു- സുനിത കെജ്രിവാള്‍

More
More