പുരാവസ്തു തട്ടിപ്പ് കേസ്; കെ സുധാകരന്‍ രണ്ടാം പ്രതി

കൊച്ചി: പുരാവസ്തു തട്ടിപ്പുകേസില്‍  കെപിസിസി പ്രസിഡന്‍റ് കെ സുധാകരനെ രണ്ടാം പ്രതിയാക്കി കുറ്റപത്രം സമർപ്പിച്ചു. മോന്‍സന്‍ മാവുങ്കലാണ് ഒന്നാം പ്രതി. എറണാകുളം എസിജെഎം കോടതിയിലാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചത്‌. മൂന്നാം പ്രതി മുൻ കോണ്‍ഗ്രസ് നേതാവ് എബിൻ എബ്രഹാം ആണ്. കെ സുധാകരനുമായി വളരെ അടുത്തയാളാണ് എബിൻ എബ്രഹാം.

രണ്ടു ദിവസങ്ങള്‍ക്ക് മുന്‍പാണ് ക്രൈംബ്രാഞ്ച് കോടതിയിൽ ആദ്യഘട്ട കുറ്റപത്രം സമർപ്പിച്ചത്. ഒന്നാം പ്രതി മോണ്‍സണ്‍ മാവുങ്കല്‍ വ്യാജ ഡോക്ടറാണെന്ന് അറിഞ്ഞിട്ടും കെ സുധാകരന്‍ ഇത് മറച്ചുവെച്ചു. മോണ്‍സന്‍റെ വീട്ടിലുണ്ടായിരുന്ന വ്യാജ പുരാവസ്തുക്കള്‍ സത്യമാണെന്ന പ്രചാരണത്തിന് കൂട്ടുനിന്നു തുടങ്ങിയവയാണ് സുധാകരനെതിരെ ചുമത്തിയ കുറ്റങ്ങള്‍. വഞ്ചന, ക്രിമിനല്‍ ഗൂഢാലോചന എന്നിവ ഉള്‍പ്പെടുത്തി 420, 120 ബി പ്രകാരമുള്ള വകുപ്പുകള്‍ ചുമത്തി.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പരാതിക്കാരിൽ ഒരാൾ മോന്‍സന് അദ്ദേഹത്തിന്റെ വീട്ടില്‍ വെച്ച് 25 ലക്ഷം രൂപ കൈമാറുമ്പോള്‍ സുധാകരൻ സ്ഥലത്തുണ്ടായിരുന്നുവെന്നും, അതിൽ 10 ലക്ഷം രൂപ സുധാകരന്‍ കൈപറ്റിയെന്നും ഡ്രൈവറുടെ മൊഴിയുണ്ട്. ഇതും കുറ്റപത്രത്തില്‍ ചേര്‍ത്തിട്ടുണ്ട്. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കുറ്റപത്രം സമര്‍പ്പിച്ചതിനെതിരെ വിമർശനവുമായി പ്രതിപക്ഷന നേതാവ് വി ഡി സതീശൻ രംഗത്തെത്തി. ഭരണപക്ഷവും പോലീസും പ്രതിപക്ഷത്തെ വേട്ടയാടുകയാണെന്ന് അദ്ദേഹം ആരോപിച്ചു.

Contact the author

Web Desk

Recent Posts

Web Desk 15 hours ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 17 hours ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 19 hours ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 day ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 2 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More
Web Desk 3 days ago
Keralam

മോര്‍ഫ് ചെയ്ത വീഡിയോ ഇറക്കിയെന്നല്ല, പോസ്റ്റര്‍ പ്രചരിക്കുന്നുവെന്നാണ് പറഞ്ഞത്- കെ കെ ശൈലജ

More
More