'ജനങ്ങൾ ജയ് ശ്രീറാം വിളിച്ച് പട്ടിണി കിടന്ന് മരിക്കണമെന്നാണ് പ്രധാനമന്ത്രിയുടെ ആഗ്രഹം'- രാഹുല്‍ ഗാന്ധി

ഭോപ്പാല്‍: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ അതിരൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാജ്യത്തെ ജനങ്ങള്‍ ജയ് ശ്രീറാം വിളിക്കണമെന്നും പട്ടിണി കിടന്ന് മരിക്കണമെന്നുമാണ് പ്രധാനമന്ത്രിയുടെ ആഗ്രഹമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ചൊവ്വാഴ്ച്ച മധ്യപ്രദേശിലെ സാരംഗ്പൂരില്‍ ഭാരത് ജോഡോ ന്യായ് യാത്രയ്ക്കിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 'മോദി, മോദി ജയ് ശ്രീറാം' എന്നീ മുദ്രാവാക്യങ്ങള്‍  മുഴക്കിയാണ് ബിജെപി പ്രവര്‍ത്തകര്‍ രാഹുലിന്റെ യാത്രയെ എതിരേറ്റത്. അവര്‍ രാഹുലിന് ഉരുളക്കിഴങ്ങുകള്‍ നല്‍കി പകരം സ്വര്‍ണ്ണം നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

'രാജ്യത്തെ തൊഴില്‍രഹിതരായ യുവാക്കള്‍ ദിവസം മുഴുവനും സാമൂഹ്യമാധ്യമങ്ങളില്‍ റീലുകള്‍ കണ്ട് സമയം കളയുകയാണ്. നിങ്ങള്‍ മുഴുവന്‍ സമയവും ഫോണില്‍ നോക്കി, ജയ് ശ്രീറാം വിളിച്ച് പട്ടിണി കിടന്ന് മരിക്കണമെന്നാണ് പ്രധാനമന്ത്രിയുടെ ആഗ്രഹം'- രാഹുല്‍ ഗാന്ധി പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ അഗ്നിവീര്‍ പദ്ധതിയെയും രാഹുല്‍ വിമര്‍ശിച്ചു. 'നേരത്തെ രാജ്യത്തെ യുവാക്കള്‍ക്ക് സായുധ സേനകള്‍ രണ്ട് ഉറപ്പുകള്‍ നല്‍കിയിരുന്നു. പെന്‍ഷനും രാജ്യത്തിനുവേണ്ടി ജീവത്യാഗം ചെയ്യുന്ന പക്ഷം അര്‍ഹിക്കുന്ന ആദരവും. എന്നാല്‍ അഗ്നിവീര്‍ പദ്ധതിയിലാകട്ടെ, നാലുപേര്‍ക്ക് സൈനിക സേവനത്തിന് അവസരം നല്‍കിയാല്‍ അതില്‍ മൂന്നുപേരെ പിരിച്ചുവിടും. ആ പിരിച്ചുവിടുന്നവരാകട്ടെ പട്ടിക ജാതി- പട്ടിക വര്‍ഗ- പിന്നാക്ക വിഭാഗങ്ങളില്‍പ്പെടുന്നവരായിരിക്കും'- രാഹുല്‍ കുറ്റപ്പെടുത്തി.

Contact the author

National Desk

Recent Posts

Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 2 weeks ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 weeks ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 2 weeks ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 2 weeks ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More