കെ റൈസ് വിതരണം ഈ മാസം 12 മുതല്‍ സപ്ലൈകോ വഴി

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ കെ റൈസ് വിതരണം ഈ മാസം 12 മുതല്‍ ആരംഭിക്കുമെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍. സപ്ലൈകോ വഴിയാകും അരി വിതരണമെന്നും ജയ അരി കിലോയ്ക്ക് 29 രൂപ നിരക്കിലും മട്ട അരിയും കുറുവ അരിയും 30 രൂപ നിരക്കിലുമാകും വിതരണം ചെയ്യുകയെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. തിരുവനന്തപുരം മേഖലയില്‍ ജയ അരിയും കോട്ടയം, എറണാകുളം മേഖലയില്‍ മട്ട അരിയും പാലക്കാട്, കോഴിക്കോട് മേഖലകളില്‍ കുറുവ അരിയും വിതരണം ചെയ്യും. ഒരു മാസം അഞ്ച് കിലോ അരിയാണ് വിതരണം ചെയ്യുക. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കേന്ദ്രസര്‍ക്കാര്‍ ഭാരത് റൈസ് എന്ന പേരില്‍ വിതരണം ചെയ്യുന്നത് റേഷന്‍ കടകള്‍ വഴി വിതരണം ചെയ്യുന്ന അതേ അരിയാണെന്ന് മന്ത്രി ജി ആര്‍ അനില്‍ ആരോപിച്ചു. ഭാരത് അരിയുടെ വില 29 രൂപ ആണെങ്കിലും നാഫെഡ് അടക്കമുളള സ്ഥാപനങ്ങള്‍ അത് വാങ്ങുന്നത് 18.59 രൂപയ്ക്കാണ്. 10.41 രൂപ ലാഭത്തിനാണ് ആ അരി വില്‍ക്കുന്നത്. എന്നാല്‍ 9.50 രൂപ മുതല്‍ 11.11 രൂപ വരെ ബാധ്യത ഏറ്റെടുത്താണ് ശബരി കെ റൈസ് കേരളാ സര്‍ക്കാര്‍ പൊതുജനത്തിന് നല്‍കുന്നത്.'- മന്ത്രി പറഞ്ഞു. 

കേരളത്തിലെ ഭാരത് റൈസ് വിതരണമാണ് ബിജെപിയുടെ പ്രധാന തെരഞ്ഞെടുപ്പ് പ്രചരണായുധം. ഇത് തിരിച്ചടിയാകുമോ എന്ന ആശങ്ക കൂടി സാമ്പത്തിക പ്രതിസന്ധിക്കിടെയുളള സംസ്ഥാന സര്‍ക്കാരിന്റെ കെ റൈസ് പ്രഖ്യാപനത്തിന് പിന്നിലുണ്ടെന്നാണ് വിലയിരുത്തല്‍.

Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

മലപ്പുറത്ത് സീറ്റില്ലെന്ന് പറഞ്ഞാലും കോട്ടയത്ത് സീറ്റ് ബാക്കിയെന്ന് പറഞ്ഞാലും വര്‍ഗീയത ; മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ എംഎസ്എഫ്

More
More
Web Desk 1 day ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More
Web Desk 2 days ago
Keralam

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം- കെ യു ഡബ്ല്യു ജെ

More
More
Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More