'സി സ്‌പേസ്'; രാജ്യത്ത് ആദ്യമായി സര്‍ക്കാരിന്റെ ഒടിടി പ്ലാറ്റ്‌ഫോം അവതരിപ്പിച്ച് കേരളം

തിരുവനന്തപുരം: രാജ്യത്തെ ആദ്യ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഒടിടി പ്ലാറ്റ് ഫോമായ ‘സി സ്പേസ്’ ലോഞ്ച് ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയനാണ് തിരുവനന്തപുരം കൈരളി തിയറ്ററില്‍ വെച്ച് നടന്ന ചടങ്ങില്‍ ഉദ്ഘാടനം നിർവഹിച്ചത്. കെഎസ്എഫ് ഡിസിക്കാണ് ഒടിടിയുടെ നിര്‍വ്വഹണച്ചുമതല. ഇതിന്റെ നടത്തിപ്പിനായി 60 അംഗ ക്യൂറേറ്റര്‍ സമിതിയ്ക്കും രൂപം നല്‍കിട്ടുണ്ട്. ഹ്രസ്വ ചിത്രത്തിൽ തുടങ്ങി ഫീച്ചർ ഫിലുമകളടക്കം സി സ്പേസില്‍ ലഭ്യമാണ്.

കലാമൂല്യമുള്ള സിനിമകളെയും കലാകാരന്മാരെയും ഉയര്‍ത്തി കൊണ്ട് വരികയാണ് സി സ്പേസിന്‍റെ ലക്ഷ്യം. മലയാള സിനിമയുടെ മുന്നോട്ടുള്ള വളര്‍ച്ചയ്ക്ക് സി സ്പേസ് നിര്‍ണ്ണായകമായ പങ്ക് വഹിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സിനിമ പ്രദര്‍ശന ചരിത്രത്തിലെ തന്നെ വളരെ പ്രധാനപ്പെട്ട ചുവടുവെപ്പാണിത്‌. ദിനംപ്രതി ആസ്വാദന രീതികളും സാങ്കേതിക വിദ്യകളും മാറികൊണ്ടിരിക്കുകയാണ്. പണ്ടത്തെ ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമകളില്‍ നിന്നും ഏറെ ദൂരം സഞ്ചരിച്ച് ഇന്ന് എഐയിലെത്തി നില്‍ക്കുകയാണെന്നും പിണറായി വിജയൻ പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ചില നിര്‍മ്മാതാക്കള്‍ സിനിമകള്‍ തിയേറ്റര്‍ റിലീസ് ചെയ്യാതെ നേരിട്ട് ഒടിടിയില്‍ പ്രദര്‍ശിപ്പിക്കുന്നു. ഇത് സിനിമ വ്യവസായത്തിന് തന്നെ നഷ്ടമാണെന്നാണ് തിയേറ്ററുടമകളും ഡിസ്ട്രിബ്യൂട്ടേഴ്സും പറയുന്നത്. ഇത്തരം സാഹചര്യങ്ങളെല്ലാം കണക്കിലെടുത്തായിരിക്കും സി സ്പേസിലേക്ക് ചിത്രങ്ങള്‍ തെരഞ്ഞെടുക്കുക. ഉപഭോക്താക്കള്‍ കാണുന്ന ചിത്രങ്ങള്‍ക്ക് മാത്രം പണം നല്‍കുന്ന പേപ്പർ വ്യു രീതിയാണ് സി സ്പേസ് രൂപീകരിച്ചിട്ടുള്ളത്‌. ഒരു ഫീച്ചർ ഫിലിം കാണാൻ 75 രൂപയാണ് നിരക്ക്. പ്രേക്ഷകരിൽ നിന്നും ഈടാക്കുന്ന പണത്തിന്റെ നേര്‍ പകുതി നിർമ്മാതാവിനോ പകർപ്പകവകാശമുള്ളവര്‍ക്കോ ലഭിക്കും. പ്ലേ സ്റ്റോറും ആപ്​ സ്റ്റോറും വഴി സി സ്പേസ് ആപ്​ ഡൗണ്‍ലോഡ് ചെയ്യാം.

Contact the author

Web Desk

Recent Posts

Web Desk 3 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 4 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 4 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 4 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 5 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 6 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More