'പാര്‍ട്ടി വിട്ട് പോകുന്നവരോടൊപ്പം വീട്ടിലെ പട്ടി പോലും പോകുന്നില്ല'- രാജ്മോഹന്‍ ഉണ്ണിത്താന്‍

കാസര്‍ഗോഡ്: പാര്‍ട്ടി വിട്ട് പോകുന്നവരോടൊപ്പം അവരുടെ വീട്ടിലെ പട്ടി പോലും പോകില്ലെന്ന് മുതിർന്ന കോണ്‍ഗ്രസ്‌ നേതാവ് രാജ്മോഹന്‍ ഉണ്ണിത്താന്‍. ഒരുപാട് പേർ പാർട്ടി വിട്ട് പോകുന്നുണ്ടെന്നും അവരെല്ലാം ഒരിക്കൽ നിരാശ ബാധിച്ച് തിരിച്ചുവരുമെന്നും അദ്ദേഹം പറഞ്ഞു. പദ്മജ വേണുഗോപാല്‍ ബിജെപിയില്‍ ചേര്‍ന്ന പശ്ചാത്തലത്തിലാണ് രാജ് മോഹൻ ഉണ്ണിത്താന്റെ പ്രതികരണം. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'പാര്‍ട്ടി വിട്ട് പോയവരെല്ലാം നിരാശ കൊണ്ട് ഒരു ദിവസം തിരിച്ച് വരും. നിലവിലെ എം പിയും തൃശൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ കെ മുരളീധരന്‍ ജയിക്കും. ഷാഫി പറമ്പില്‍ വടകരയില്‍ മത്സരിച്ച് ജയിക്കും'- രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. ഇത്തവണ  മൂന്നിരട്ടി ഭൂരിപക്ഷമായിരിക്കും കോണ്‍ഗ്രസിന് കാസര്‍കോട് ഉണ്ടാകുകയെന്നും ഇവിടെ തനിക്ക് ഒരു പ്രത്യേക പ്രചരണ പരിപാടി ആവശ്യമില്ലെന്നും താന്‍ അഞ്ച് വര്‍ഷം മുന്‍പ് തന്നെ ജനങ്ങള്‍ക്കിടയില്‍ പ്രചാരണം തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, പദ്മജയും അനില്‍ കെ ആന്‍റ്ണിയും പോയത് കൊണ്ട് കോണ്‍ഗ്രസിന് ഒരു ചെറിയ പോറല്‍ പോലും ഏല്‍ക്കില്ലെന്ന് കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഈ വിഷയം തങ്ങള്‍ ഗൗരവമായി എടുക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിചേർത്തു. 

Contact the author

Web Desk

Recent Posts

Web Desk 3 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 4 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 4 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 4 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 5 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 6 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More