തിരുവനന്തപുരം: വര്‍ക്കലയില്‍ ഫ്ളോട്ടിംഗ് ബ്രിഡ്ജിന്റെ കൈവരി തകര്‍ന്ന് 15 പേര് കടലില്‍ വീണു. അപകടത്തില്‍ പരിക്കേറ്റ 15 പേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ് എന്നാണ് റിപ്പോര്‍ട്ട്. അപകടത്തില്‍ ബ്രിഡ്ജിന്റെ പകുതിയോളം തകര്‍ന്നു. ഇന്നലെ വൈകുന്നേരം അഞ്ചുമണിയോടെയായിരുന്നു സംഭവം. കൂടുതല്‍ ആളുകള്‍ കയറിയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
തിരയടിച്ച് ബ്രിഡ്ജ് മറിയുകയും ആളുകള്‍ കടലില്‍ വീഴുകയുമായിരുന്നെന്ന് ദൃസാക്ഷികള്‍ പറയുന്നു. സംഭവം നടന്ന ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനം നടന്നതിനാല്‍ വന്‍ അപകടം ഒഴിവായി. അപകടത്തില്‍പ്പെട്ടവരില്‍ 8 പേരെ വര്‍ക്കല താലൂക്ക് ആശുപത്രിയിലും മൂന്നുപേരെ എസ് എന്‍ മിഷന് ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചിട്ടുളളത്.
അതേസമയം, സംഭവത്തില്‍ ടൂറിസം സെക്രട്ടറി ഇന്ന് റിപ്പോര്‍ട്ട് നല്‍കിയേക്കും. അടിയന്തര റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മന്ത്രി മുഹമ്മദ് റിയാസ് ഇന്നലെ തന്നെ നിര്‍ദേശം നല്‍കിയിരുന്നു. കഴിഞ്ഞ ഡിസംബര്‍ 23-നാണ് ടൂറിസം വകുപ്പിന് കീഴില്‍ വര്‍ക്കലയില്‍ ഫ്ളോട്ടിംഗ് ബ്രിഡ്ജ് ആരംഭിച്ചത്. തിരുവനന്തപുരം ജില്ലയിലെ ആദ്യത്തെ ഫ്ളോട്ടിംഗ് ബ്രിഡ്ജാണ് വര്‍ക്കലയിലേത്.