കനല്‍ചാട്ടത്തിനിടെ പത്തുവയസുകാരന് പരിക്കേറ്റ സംഭവം; അച്ഛനെതിരെ കേസെടുത്തു

പാലക്കാട്: മേലാര്‍കോട് ക്ഷേത്രത്തിലെ കനല്‍ചാട്ടത്തിനിടെ 10 വയസ്സുകാരന്‍ കനലിലേക്ക് വീണ് പരിക്കേറ്റ സംഭവത്തില്‍ കുട്ടിയുടെ അച്ഛനെതിരെ കേസെടുത്ത് പോലീസ്. ബാലാവകാശ കമ്മീഷന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ആലത്തൂര്‍ പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. മേലാര്‍കോട് പുത്തൻതറ മാരിയമ്മൻ ക്ഷേത്രത്തിലെ പൊങ്കല്‍ ഉത്സവത്തിന്‍റെ ഭാഗമായി നടന്ന ചടങ്ങിനിടെയാണ് അപകടം ഉണ്ടായത്. പുലര്‍ച്ചെ അഞ്ചരയോടെ പിതാവിനൊപ്പം കനല്‍ച്ചാട്ടത്തില്‍ പങ്കെടുക്കുകയായിരുന്നു കുട്ടി.

കുട്ടി കനലിലേക്ക് വീഴുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതിനെ തുടര്‍ന്നാണ് ബാലാവകാശ കമ്മീഷന്‍ ഇടപെടുന്നത്. മേലാര്‍കോട് പുത്തന്‍തറ രമേഷിന്റെ മകന്‍ ആദിത്യനാണ് പൊള്ളലേറ്റത്‌. പൊള്ളലേറ്റ കുട്ടിയെ നെന്മാറ സ്വകാര്യ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി കോയമ്പത്തൂരിലേക്ക് കൊണ്ടുപോയി. ഗുരുതര പരിക്കില്ലെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സംഭവത്തില്‍ കുട്ടിയുടെ രക്ഷിതാക്കളുടെ ഭാഗത്ത് നിന്ന് വലിയ വീഴ്ച്ചയുണ്ടായെന്നും, കുട്ടിയ്ക്ക് ആവശ്യമായ സംരക്ഷണവും കൗണ്‍സിലിങ്ങും നല്‍കണമെന്നും അധികൃതര്‍ പറഞ്ഞു. ആചാര അനുഷ്ഠാനങ്ങളുടെ ഭാഗമായി ഇത്തരത്തില്‍ അപകടം വിളിച്ച് വരുത്തുന്ന ചടങ്ങുകള്‍ ഒഴിവാക്കണമെന്ന തരത്തിലുള്ള കമന്‍റ്റുകളാണ് സാമൂഹിക മാധ്യമങ്ങളില്‍ ഉയര്‍ന്നു വരുന്നത്. 

Contact the author

Web Desk

Recent Posts

Web Desk 4 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 5 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 5 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 5 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 6 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 1 week ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More