'ഇതാണ് എന്റെ ഐഡി'; കെ സുധാകരന് മറുപടിയുമായി ഷമ മുഹമ്മദ്

തിരുവനന്തപുരം: ഷമ മുഹമ്മദ് പാര്‍ട്ടിയുടെ ആരുമല്ലെന്ന കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ പ്രസ്താവന ചര്‍ച്ചയാകുന്നതിനിടെ തന്റെ ഐഡി  പങ്കുവെച്ച് എ ഐ സി സി വക്താവ്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ഔദ്യോഗിക വെബ് സൈറ്റില്‍ പാര്‍ട്ടി വക്താക്കളുടെ പട്ടികയിലുളള തന്റെ ചിത്രവും പദവിയും സഹിതമുളള വിവരണമാണ് ഷമ മുഹമ്മദ് പങ്കുവെച്ചത്. ഇതോടെ കെപിസിസി അധ്യക്ഷനായ കെ സുധാകരന് എ ഐ സി സി വക്താവിനെ അറിയില്ലേ എന്ന ചോദ്യമാണ് സമൂഹമാധ്യമങ്ങളിലുയരുന്നത്. 

ഷമ മുഹമ്മദ് പാര്‍ട്ടിയുടെ ആരുമല്ലെന്നും അവരുടെ വിമര്‍ശനത്തെക്കുറിച്ച് അവരോട് തന്നെ ചോദിക്കണമെന്നുമായിരുന്നു കെ സുധാകരന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. ഇതിനാണ് ഷമയുടെ മറുപടി. കേരളത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ സ്ത്രീകള്‍ക്ക് മതിയായ പ്രാതിനിധ്യം നല്‍കിയില്ലെന്ന് ഷമ മുഹമ്മദ് വിമര്‍ശിച്ചിരുന്നു. 'രാഹുല്‍ ഗാന്ധി എപ്പോഴും സംസാരിക്കുന്നത് സ്ത്രീകള്‍ക്കുവേണ്ടിയാണ്. എന്നാല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ സ്ത്രീകളെ അവഗണിച്ചു. സംവരണ സീറ്റ് ഇല്ലായിരുന്നെങ്കില്‍ രമ്യാ ഹരിദാസിനെയും തഴയുമായിരുന്നു'-എന്നാണ് ഷമ മുഹമ്മദ്  പറഞ്ഞത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, വിഷയത്തില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ രംഗത്തെത്തി. ആവശ്യമായ വനിതാപ്രാതനിധ്യം കൊടുക്കാന്‍ സാധിച്ചില്ലെന്ന വിമര്‍ശനം ശരിയാണെന്നും അതില്‍ തങ്ങള്‍ക്ക് വിഷമമുണ്ടെന്നും വി ഡി സതീശന്‍ പറഞ്ഞു. 'ഷമ പറഞ്ഞത് വനിതകള്‍ക്ക് പ്രാതിനിധ്യം കൊടുത്തില്ലെന്നാണ്. അത് ശരിയാണ്. ആവശ്യമായ പ്രാതിനിധ്യം കൊടുക്കാന്‍ ഞങ്ങള്‍ക്ക് പറ്റിയില്ല. പക്ഷെ പ്രായോഗികമായി സിറ്റിംഗ് എംപിമാര്‍ മത്സരിച്ചുവന്ന സമയത്ത് കൊടുക്കാന്‍ പറ്റിയില്ല. ആദ്യത്തെ രാജ്യസഭാ സീറ്റ് വന്നപ്പോള്‍ ഞങ്ങള്‍ വനിതയ്ക്കല്ലേ കൊടുത്തത്. ഇനിയൊരു അവസരം വരുമ്പോള്‍ അത് പരിഹരിക്കും'- വി ഡി സതീശന്‍ പറഞ്ഞു. ഷമ ഒരു പാവം കുട്ടിയാണെന്നും അവര്‍ പാര്‍ട്ടിയുമായി സഹകരിച്ചുതന്നെ പോകുമെന്ന് തനിക്ക് ഉറപ്പുനല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

Web Desk 3 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 4 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 4 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 4 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 5 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 6 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More