വേനല്‍ കടുത്തു ; ജ്യൂസ് കടകളിലും കുപ്പിവെളളം വില്‍ക്കുന്ന കടകളിലും പ്രത്യേക പരിശോധന

തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍ കടുത്ത  സാഹചര്യത്തില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് പ്രത്യേക പരിശോധനകള്‍ ആരംഭിച്ചെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. ജ്യൂസും കുപ്പിവെള്ളവും വില്‍ക്കുന്ന കടകള്‍ കേന്ദ്രീകരിച്ചാണ് പരിശോധനകള്‍ നടത്തുന്നത്. വഴിയോരങ്ങളിലെ ചെറിയ  കടകൾ മുതല്‍ എല്ലാ കടകളിലും പരിശോധന നടത്താന്‍ അതാത് ജില്ലകളിലെ ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍മാരുടെ നേതൃത്വത്തിലുള്ള സംഘത്തിന് നിര്‍ദ്ദേശം നല്‍കി. ഷവര്‍മ ഉള്‍പ്പെടെ വില്‍ക്കുന്ന സ്ഥാപനങ്ങളില്‍ പരിശോധന നടത്തും. കുപ്പി വെള്ളത്തിന്റെ ശുദ്ധതയും സുരക്ഷിതത്വവും ഉറപ്പ് വരുത്താനാണ് പരിശോധനകള്‍. 

കേരളത്തില്‍  കനത്ത വേനല്‍ കാലമാണ് വരാനിരിക്കുന്നത്. അതിനാല്‍ ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കുക. കുടിക്കുന്ന വെള്ളവും കഴിക്കുന്ന ഭക്ഷണവും തീര്‍ത്തും സുരക്ഷിതമാണെന്ന് ഉറപ്പ് വരുത്തുക. കേടായ ഭക്ഷണങ്ങള്‍ കഴിക്കാതിരിക്കുക. ഭക്ഷണ സാധനങ്ങള്‍ അധിക സമയം പുറത്ത് വെക്കാതിരിക്കുക. എപ്പോഴും തിളപ്പിച്ചാറിയ വെള്ളം കുടിക്കുക. ഭക്ഷണ സാധനങ്ങള്‍ അടച്ച് വെക്കുക. ഫുഡ്‌ പാക്കറ്റുകളിലെ തിയ്യതികള്‍ പ്രത്യേകമായി ശ്രദ്ധിക്കുക.

വേനല്‍ കാലത്ത് ജ്യൂസില്‍ ഉപയോഗിക്കുന്ന ഐസാണ് പല ആരോഗ്യ പ്രശ്നങ്ങള്‍ക്കും കാരണം. ശുദ്ധമല്ലാത്ത വെള്ളം കൊണ്ട് ഉണ്ടാക്കുന്ന  ഐസ് ഉണ്ടാക്കുന്നത് പല രോഗങ്ങള്‍ക്കും കാരണമാകും. ജ്യൂസ്‌ കുടിക്കുന്നവര്‍ വെള്ളത്തിന്റെ ശുദ്ധത ഉറപ്പാക്കുക. പുറത്തിറങ്ങുമ്പോള്‍ ഒരു കുപ്പി വെള്ളം കൂടെ കരുതുന്നത് നല്ലതായിരിക്കും. വ്യാജ കുടിവെള്ളം വില്‍ക്കുന്നവര്‍ക്കെതിരെ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി.

കുപ്പിവെള്ളം വാങ്ങുമ്പോള്‍ ഇക്കാര്യങ്ങൾ കാര്യങ്ങള്‍ ശ്രദ്ധിക്കാം

-  കുപ്പികളില്‍ ഐഎസ്ഐ മുദ്രയുണ്ടോ എന്ന് ഉറപ്പു വരുത്തണം

-  ബോട്ടിലിന്റെ സീല്‍ പൊട്ടിച്ചിട്ടില്ലന്ന് ഉറപ്പു വരുത്തണം, സീല്‍ പൊട്ടിയതായി ശ്രദ്ധയില്‍പ്പെട്ടാല്‍ ഉപയോഗിക്കാതിരിക്കുക

- വലിയ കാനുകളില്‍ വരുന്ന വെള്ളത്തിനും സീല്‍ ഉറപ്പ് വരുത്തുക

- കടകളില്‍ വെയിലേല്‍ക്കുന്ന രീതിയില്‍ വെള്ളവും, ശീതള പാനീയങ്ങളും സൂക്ഷിക്കാതിരിക്കുക. അത്തരം പാനീയങ്ങള്‍ വാങ്ങിക്കാതിരിക്കുക.

- വണ്ടികളില്‍ പ്ലാസ്റ്റിക്‌ കുപ്പികളിലും കാനുകളിലും വെള്ളമോ, ശീതള പാനീയങ്ങളോ വെയിലേല്‍ക്കുന്ന രീതിയില്‍ കൊണ്ടുപോകരുത്. ഇത്തരം വെള്ളവും പാനീയങ്ങളും കുടിക്കുന്നത് ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

Contact the author

Web Desk

Recent Posts

Web Desk 3 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 4 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 4 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 4 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 5 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 6 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More