അശ്ലീല ഉള്ളടക്കം; 18 ഒടിടി പ്ലാറ്റ്​ഫോമുകൾ നിരോധിച്ച് കേന്ദ്രസര്‍ക്കാര്‍

ഡല്‍ഹി: അശ്ലീല ഉള്ളടക്കം പ്രദര്‍ശിപ്പിച്ചതിന് 18 ഒടിടി പ്ലാറ്റ്​ഫോമുകൾ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു. മലയാളത്തിലെ ആദ്യത്തെ അഡൾട്ട് ഒൺലി ഒടിടി പ്ലാറ്റ് ഫോമായ യെസ്മയ്ക്കും കേന്ദ്ര സര്‍ക്കാരിന്റെ പൂട്ട്‌ വീണു. കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയമാണ് 18 ഒടിടി പ്ലാറ്റ്​ഫോമുകളും, 19 വെബ്‌സൈറ്റുകളും, 10 ആപ്പുകളും, 57 സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും നിരോധിച്ചത്. വിലക്കേര്‍പ്പെടുത്തിയ ആപ്പുകളില്‍ ഒരു കോടിയിലധികം ഡൗൺലോഡുകൾ നേടിയവയും ഉണ്ടായിരുന്നു.

ഇൻഫർമേഷൻ ടെക്നോളജി ആക്റ്റ്, 2000-ത്തിലെ നിയമം മുന്‍നിര്‍ത്തിയാണ് കേന്ദ്രസര്‍ക്കാരിന്റെ നടപടി. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെയും സര്‍ഗ്ഗാത്മകതയുടെയും മറവില്‍ നടന്ന അശ്ലീല ചൂഷണം ഒരു വിധത്തിലും അനുവദിക്കാനാവില്ലെന്ന് കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂര്‍ വ്യക്തമാക്കി. കൂടുതലായും സിനിമകളും ഹ്രസ്വചിത്രങ്ങളുമായിരുന്നു നിരോധിച്ച പ്ലാറ്റ്‌ഫോമുകളിലൂടെ സ്ട്രീം ചെയ്തിരുന്നത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

നഗ്നതയ്ക്കു പുറമെ ഒട്ടും അംഗീകരിക്കാനാകാത്ത സന്ദര്‍ഭങ്ങള്‍ (അധ്യാപക-വിദ്യാർഥി ബന്ധങ്ങൾ, അവിഹിത കുടുംബ ബന്ധങ്ങള്‍) ആസ്പതമാക്കിയുള്ള ലൈംഗിക വീഡിയോകള്‍, അശ്ലീല ഉള്ളടക്കമുള്ള ടീസറുകള്‍ അതിന്റെ പ്രചാരണം എന്നിങ്ങനെയായിരുന്നു നിരോധിച്ചവയിലൂടെ പ്രദര്‍ശിപ്പിച്ചത്‌. ഡ്രീംസ് ഫിലിംസ്, വൂവി, യെസ്മ, അണ്‍കട്ട് അഡ്ഡ, ട്രൈ ഫ്‌ളിക്‌സ്, എക്‌സ് പ്രൈം, നിയോണ്‍ എക്‌സ് വിഐപി, ബേഷരംസ്, ഹണ്ടേഴ്‌സ്, റാബിറ്റ്, എക്‌സ്ട്രാ മൂഡ്, ന്യൂഫ്‌ളിക്‌സ്, മൂഡ്എക്‌സ്, മോജ്ഫ്‌ളിക്‌സ്, ഹോട്ട് ഷോട്ട്‌സ് വിഐപി, ഫുജി, ചിക്കൂഫ്‌ളിക്‌സ്, പ്രൈം പ്ലേ എന്നീ ആപ്പുകളാണ് നിരോധിച്ചത്.

Contact the author

National Desk

Recent Posts

Web Desk 2 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 4 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More