ഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പ് തിയതികള്‍ പ്രഖ്യാപിച്ചു. ഏപ്രില്‍ 19-ന് ആരംഭിച്ച് ജൂണ്‍ 1 വരെ ഏഴ് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുക. ജൂണ്‍ നാലിനാണ് വോട്ടെണ്ണല്‍. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാറാണ് വാര്‍ത്താസമ്മേളനത്തില്‍ തെരഞ്ഞെടുപ്പ് തിയതികള്‍ പ്രഖ്യാപിച്ചത്. കേരളത്തില്‍ ഒറ്റഘട്ടമായി ഏപ്രില്‍ 26-നാണ് തെരഞ്ഞെടുപ്പ് നടക്കുക. ഏപ്രില്‍ 19-നാണ് ഒന്നാം ഘട്ടം. ഏപ്രില്‍ 26-ന് രണ്ടാം ഘട്ടവും മെയ് 7-ന് മൂന്നാം ഘട്ടവും മെയ് 13-ന് നാലാം ഘട്ടവും മെയ് 20-ന് അഞ്ചാം ഘട്ടവും നടക്കും. മെയ് 26-ന് ആണ് ആറാം ഘട്ടം. ജൂണ്‍ 1-ന് ഏഴാം ഘട്ടത്തോടെ ലോക്സഭയിലേക്കുളള വോട്ടെടുപ്പ് പൂര്‍ത്തിയാകും.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഇത്തവണ 96.88 കോടി വോട്ടര്‍മാരാണ് വോട്ടുചെയ്യുക. ഇതില്‍ 49.72 കോടി പേര് പുരുഷ വോട്ടര്‍മാരാണ്. 47.15 കോടി സ്ത്രീ വോട്ടര്‍മാരുണ്ട്. 48044 ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാരും 1.82 കോടി കന്നി വോട്ടര്‍മാരും ഇത്തവണ വോട്ടുചെയ്യാനെത്തുമെന്നാണ് കണക്കുകൂട്ടല്‍. രാജ്യം തെരഞ്ഞെടുപ്പിന് പൂര്‍ണ്ണ സജ്ജമാണെന്നും 10.05 ലക്ഷം പോളിംഗ് സ്റ്റേഷനുകളും ഒന്നരക്കോടി പോളിംഗ് ഉദ്യോഗസ്ഥരും ഒരുങ്ങിക്കഴിഞ്ഞുവെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ പറഞ്ഞു.