മോദി പറഞ്ഞ രണ്ടക്കം രണ്ട് പൂജ്യം; പരിഹാസവുമായി ശശി തരൂര്‍

തിരുവനന്തപുരം: മോദിയുടെ ഗ്യാരണ്ടി നടക്കാത്ത ഗ്യാരണ്ടിയാണെന്ന് ശശി തരൂര്‍ എംപി. കേരളത്തില്‍ ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ രണ്ടക്കം തികയ്ക്കുമെന്നാണ് മോദി പറയുന്നത്. എന്നാല്‍ അത് രണ്ട് പൂജ്യമായിരിക്കും,രാജ്യത്ത് ഒരു സംസ്ഥാനത്തും ബിജെപിയ്ക്ക് കൂടുതല്‍ സീറ്റ്‌ ലഭിക്കില്ല'- ശശി തരൂര്‍ പറഞ്ഞു.

കേരളത്തിലെ വികസനത്തിന് ബിജെപി കാര്യമായി ഒന്നും ചെയ്തിട്ടില്ല. മോദിയുടെ ഗ്യാരണ്ടി പ്രസംഗത്തില്‍ വീഴുന്നവരല്ല മലയാളികള്‍, മോദി സമ്പന്നര്‍ക്ക് ഗ്യാരണ്ടിയും വികസനവും ഉണ്ടാക്കുന്ന ആളാണ്‌. ഒരു വികസനവും തരാത്തവരെ ജനങ്ങള്‍ എങ്ങനെയാണ് വിശ്വസിച്ച് ഭരണമേല്‍പ്പിക്കുക. ഈ തെരഞ്ഞെടുപ്പ് രാജ്യത്തിന്‍റെ ആത്മാവിന് വേണ്ടിയുള്ള സംഘര്‍ഷമാണ്. മതേതരത്വം വെറും മുദ്രാവാക്യമല്ല. ആ കാര്യത്തില്‍ കേരളം മാതൃകയാണ്. ഭാരതം കേരളത്തെപ്പോലെയാകണം'- ശശി തരൂര്‍ കൂട്ടിച്ചേർത്തു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

കഴിഞ്ഞ ദിവസം പത്തനംതിട്ടയിൽ നടത്തിയ പ്രസംഗത്തില്‍ കേരളത്തില്‍ ഇത്തവണ താമര വിരിയുമെന്നും രാജ്യത്ത് ബിജെപി നാനൂറിലധികം സീറ്റ് നേടുമെന്നും നരേന്ദ്ര മോദി പറഞ്ഞിരുന്നു. കേരളത്തില്‍ അഴിമതിയും അനാസ്ഥയും നിറഞ്ഞ സര്‍ക്കാരാണ് ഇതുവരെ മാറിമാറി ഭരിച്ചത്‌. എല്‍ഡിഎഫും യുഡിഎഫും സംസ്ഥാനത്തെ റബ്ബര്‍ കര്‍ഷകര്‍ക്കായി ഒന്നും ചെയ്തിട്ടില്ല. ഇവിടുത്തെ നിയമ സംവിധാനം വളരെ മോശമാണ്. ക്രിസ്ത്യന്‍ പള്ളികളിലെ പുരോഹിതരടക്കം അക്രമങ്ങള്‍ക്ക് ഇരയാവുന്നു. കേരളത്തിലെ കോളേജുകൾ കമ്മ്യൂണിസ്റ്റുകാരുടെ താവളമാണ്. ജനങ്ങള്‍ ഭയത്തോടെയാണ് ജീവിക്കുന്നത്. കേരളത്തിലെ ഈ സ്ഥിതികള്‍ക്കെല്ലാം മാറ്റം വരണമെങ്കില്‍ ഈ സര്‍ക്കാരുകള്‍ ഇല്ലാതാകണം. എന്നാലേ കേരളത്തിന് മോചനമുണ്ടാകുകയുള്ളൂ എന്നും മോദി പറഞ്ഞിരുന്നു. 

Contact the author

Web Desk

Recent Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 weeks ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 2 weeks ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 2 weeks ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More