ആലത്തൂരില്‍ കെ രാധാകൃഷ്ണന് വേണ്ടി വോട്ടഭ്യർത്ഥിച്ച് കലാമണ്ഡലം ഗോപി ആശാന്‍

തൃശ്ശൂർ: ആലത്തൂര്‍ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ മന്ത്രി കെ രാധാകൃഷ്ണനു വേണ്ടി വോട്ടഭ്യർത്ഥിച്ച് കഥകളി ആചാര്യന്‍ കലാമണ്ഡലം ഗോപി. വീഡിയോ സന്ദേശത്തിലൂടെയാണ് അദ്ദേഹം മന്ത്രിക്കായി വോട്ടഭ്യർത്ഥിച്ചത്. കെ രാധാകൃഷ്ണന്റെ പ്രവർത്തിയെപ്പറ്റിയും സ്വഭാവത്തെപ്പറ്റിയും തനിക്ക് നല്ല ബോധ്യമുണ്ടെന്നും അതിന്റെ അടിസ്ഥാനത്തിലാണ് വോട്ട് ചോദിക്കുന്നതെന്നും കലാമണ്ഡലം ഗോപി പറഞ്ഞു. 

കെ രാധാകൃഷ്ണനെ ഉന്നതങ്ങളിലേക്കെത്തിക്കണമെന്ന് വീഡിയോയിലൂടെ കലാമണ്ഡലം ഗോപി ആവശ്യപ്പെട്ടു. 'രാധാകൃഷ്ണന്‍റെ സ്വഭാവവും പ്രവര്‍ത്തന പരിചയവും എനിക്ക് നല്ലത് പോലെ അറിയാം. അതുകൊണ്ടാണ് ധൈര്യമായി അദ്ദേഹത്തിനായി വോട്ട് അഭ്യർഥിക്കുന്നത്.  ഞാന്‍ കലാമണ്ഡലത്തില്‍ അധ്യാപകനായിരുന്ന സമയത്ത് ചേലക്കര ജനപ്രതിനിധിയായ രാധാകൃഷ്ണനെ അടുത്ത പരിചയമുണ്ടായിരുന്നു'- ഗോപി കൂട്ടിച്ചേര്‍ത്തു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കഴിഞ്ഞ ദിവസം ഗോപി ആശാന്‍റെ മകന്‍ രഘുരാജ് ഫേസ്ബുക്കിൽ പോസ്റ്റ്  ചെയ്ത ഒരു കുറിപ്പ് വിവാദമായിരുന്നു. നടനും എന്‍ഡിഎ സ്ഥാനാര്‍ഥിയുമായ സുരേഷ് ഗോപിയെ, ഗോപി ആശാന്‍ അനുഗ്രഹിക്കണമെന്ന ആവശ്യവുമായി ഒരു പ്രമുഖ ഡോക്ടര്‍ ബന്ധപ്പെട്ടു. എതിര്‍ത്തപ്പോള്‍ താനാണ് അച്ഛനെ രോഗത്തില്‍ നിന്ന് രക്ഷിച്ചതെന്നും, ഭാവിയില്‍ പത്മഭൂഷണ്‍ കിട്ടണമെങ്കില്‍ സുരേഷ് ഗോപിയെ പിന്തുണയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെ കിട്ടുന്ന പത്മഭൂഷൺ വേണ്ടെന്ന് അച്ഛൻ പറഞ്ഞു. സ്‌നേഹംകൊണ്ട് ചൂഷണം ചെയ്യരുതെന്നും ഇത്തരം ആവശ്യങ്ങള്‍ക്കായി സമീപിക്കരുത് എന്നായിരുന്നു രഘുരാജ് പറഞ്ഞത്. സംഭവം രാഷ്ട്രീയ പാര്‍ട്ടികള്‍ ഏറ്റെടുത്ത് ചര്‍ച്ചയാക്കിയതോടെ രഘുരാജ് പോസ്റ്റ്‌ പിന്‍വലിച്ചു. 

Contact the author

Web Desk

Recent Posts

Web Desk 5 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 6 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 6 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 6 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 week ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 1 week ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More