ലോക്‌സഭാ തെരഞ്ഞെടുപ്പ്: ആദിവാസി വിഭാഗത്തെ ഒരു മുന്നണിയും പരിഗണിക്കുന്നില്ലെന്ന് സികെ ജാനു

കല്‍പ്പറ്റ: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആദിവാസി വിഭാഗത്തെ ഒരു മുന്നണിയും പരിഗണിക്കുന്നില്ലെന്ന് ജനാധിപത്യ രാഷ്ട്രീയ സഭ (ജെആര്‍പി) സംസ്ഥാന അധ്യക്ഷ സി കെ ജാനു. ലോക്‌സഭാ സീറ്റിലേക്ക് ആദിവാസികളെയും മറ്റ് ഘടകകക്ഷികളെയും പരിഗണിക്കണമെന്നും എന്‍ഡിഎ യോഗത്തില്‍ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നെന്നും സി കെ ജാനു പറഞ്ഞു.

'എന്‍ഡിഎ യോഗത്തില്‍ മറ്റ് ഘടകകക്ഷികളെയും ലോക്‌സഭാ സീറ്റിന് പരിഗണിക്കണമെന്ന് ഞാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തുടര്‍ ചര്‍ച്ചകളോ നടപടികളോ പിന്നീട് ഉണ്ടായില്ല. എന്നെ വയനാട്ടിലെ സീറ്റിലേക്ക് പരിഗണിക്കുന്നു എന്നൊക്കെ വാര്‍ത്തകളിലാണ് ഞാന്‍ കണ്ടത്. വയനാട്ടില്‍ എന്തുകൊണ്ടാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാത്തത് എന്നറിയില്ല'- സി കെ ജാനു പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

എന്‍ഡിഎയില്‍ ഘടക കക്ഷിയാണെങ്കിലും മുന്നണിയില്‍ ഒരു തരത്തിലുമുളള പരിഗണനയും ലഭിക്കുന്നില്ലെന്ന് സി കെ ജാനു നേരത്തെ ആരോപിച്ചിരുന്നു. മുന്നണി അംഗമെന്ന നിലയ്ക്ക് എന്‍ഡിഎ യോഗങ്ങളിലേക്ക് വിളിക്കുന്നുണ്ട്. എന്നാല്‍ ഘടക കക്ഷികള്‍ക്ക് നല്‍കുന്ന അംഗീകാരമോ അര്‍ഹതപ്പെട്ട വിഹിതമോ സ്ഥാനമാനങ്ങളോ ഒന്നും ജെആര്‍പിയ്ക്ക് ഇതുവരെ ലഭിച്ചിട്ടില്ല. പരിഗണന ലഭിക്കാത്തതില്‍ അമര്‍ഷത്തോടെ തന്നെയാണ് എന്‍ഡിഎയില്‍ തുടരുന്നത്'- എന്നാണ് സികെ ജാനു പറഞ്ഞത്.

Contact the author

Web Desk

Recent Posts

Web Desk 4 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 5 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 5 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 6 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 week ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 1 week ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More