സത്യഭാമയ്‌ക്കെതിരെ അന്വേഷണം നടത്താന്‍ ഡിജിപിക്ക് നിര്‍ദേശം നല്‍കി പട്ടികജാതി കമ്മീഷന്‍

തിരുവനന്തപുരം: ആര്‍എല്‍വി രാമകൃഷ്ണനെതിരായ വംശവെറി പരാമര്‍ശത്തില്‍ നര്‍ത്തകി കലാമണ്ഡലം സത്യഭാമയ്‌ക്കെതിരെ അന്വേഷണം നടത്താന്‍ ഡിജിപിക്ക് പട്ടിക ജാതി കമ്മീഷന്‍ നിര്‍ദേശം നല്‍കി. അന്വേഷണം നടത്തി 10 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം. ജാതി അധിക്ഷേപം നടത്തിയ സത്യഭാമയ്‌ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് എസ് സി- എസ് ടി കമ്മീഷന് പരാതി ലഭിച്ചിരുന്നു. സത്യഭാമയുടെ പരാമര്‍ശങ്ങള്‍ക്കെതിരെ മുഖ്യമന്ത്രിക്കും പട്ടികജാതി കമ്മീഷനും പരാതി നല്‍കുമെന്ന് ആര്‍എല്‍വി രാമകൃഷ്ണനും നേരത്തെ പറഞ്ഞിരുന്നു. 

സത്യഭാമയുടെ പരാമര്‍ശത്തിനു പിന്നാലെ ആര്‍എല്‍വി രാമകൃഷ്ണനെ നൃത്തം അവതരിപ്പിക്കാന്‍ കേരളാ കലാമണ്ഡലം ക്ഷണിച്ചിരുന്നു. അദ്ദേഹം ക്ഷണം സ്വീകരിക്കുകയും ചെയ്തു. ചൊവ്വാഴ്ച്ച കലാമണ്ഡലത്തിലെ കൂത്തമ്പലത്തിലാണ് രാമകൃഷ്ണന്‍ മോഹിനിയാട്ടം അവതരിപ്പിക്കുക. കലാമണ്ഡലത്തില്‍ ഗവേഷക വിദ്യാര്‍ത്ഥി കൂടിയായിരുന്നു ആര്‍എല്‍വി രാമകൃഷ്ണന്‍. നേരത്തെ കുടുംബക്ഷേത്രത്തില്‍ നൃത്തം അവതരിപ്പിക്കാനുളള സുരേഷ് ഗോപിയുടെ ക്ഷണം ആര്‍എല്‍വി നിരസിച്ചിരുന്നു. അന്നേ ദിവസം മറ്റ് പരിപാടികളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം സുരേഷ് ഗോപിയുടെ ക്ഷണം നിരസിച്ചത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അടുത്തിടെ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് കലാമണ്ഡലം സത്യഭാമ വിവാദ പരാമര്‍ശം നടത്തിയത്. പുരുഷന്മാര്‍ മോഹിനിയാട്ടം കളിക്കുന്നത് അരോചകമാണെന്നും ആര്‍എല്‍വിക്ക് കാക്കയുടെ നിറമാണെന്നുമായിരുന്നു സത്യഭാമ പറഞ്ഞത്. സംഭവം വിവാദമായിട്ടും ഖേദം പ്രകടിപ്പിക്കാനോ തിരുത്താനോ അവര്‍ തയ്യാറായില്ല. സത്യഭാമയ്‌ക്കെതിരെ മനുഷ്യാവകാശ കമ്മീഷനും സ്വമേധയാ കേസെടുത്തിരുന്നു.

Contact the author

Web Desk

Recent Posts

Web Desk 6 hours ago
Keralam

വിരലിന് പകരം നാവിന് ശസ്ത്രക്രിയ; ആരോഗ്യമന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി

More
More
Web Desk 1 day ago
Keralam

ജോസ് കെ മാണി സിപിഎമ്മിന്റെ അരക്കില്ലത്തില്‍ വെന്തുരുകാതെ യുഡിഎഫിലേക്ക് മടങ്ങണം- കോണ്‍ഗ്രസ് മുഖപത്രം

More
More
Web Desk 1 day ago
Keralam

നവവധുവിന് ക്രൂരമര്‍ദ്ദനം; കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

More
More
Web Desk 2 days ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More
Web Desk 3 days ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More
Web Desk 4 days ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More