ഡല്‍ഹി: ബിജെപിയുടെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്ന് വെട്ടിയതിന് പിന്നാലെ വരുൺ ഗാന്ധിയെ കോണ്‍ഗ്രസിലേക്ക് ക്ഷണിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരി. ഈ മഹത്തായ പാര്‍ട്ടിയിലേക്ക് വരുൺ ഗാന്ധിയെ സ്വാഗതം ചെയ്യുന്നുവെന്നും ഗാന്ധി കുടുംബത്തിന്റെ വേരുകള്‍ ഉള്ളത് കൊണ്ടാണ് ബിജെപി തെരഞ്ഞെടുപ്പില്‍ നിന്ന് വരുണിനെ ഒഴിവാക്കിയതെന്നും അധിർ രഞ്ജൻ ചൗധരി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
'വരുൺ ഗാന്ധി കോൺഗ്രസിലേക്ക് വരണം. നല്ല വിദ്യാഭ്യാസവും പ്രതിച്ഛായയുമുള്ള രാഷ്ട്രീയക്കാരനായ വരുണ്‍ വരുന്നത് വളരെ സന്തോഷമുള്ള കാര്യമാണ്. അദ്ദേഹത്തിന് ഗാന്ധി കുടുംബവുമായി ബന്ധമുള്ളതാണ് ബിജെപി ടിക്കറ്റ് നല്‍കാത്തതിന്റെ കാരണം' അധിർ രഞ്ജൻ ചൗധരി പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
വരുണിന്റെ സിറ്റിങ് സീറ്റായ പിലിഭിത്തില്‍ സ്ഥാനാര്‍ഥി പ്രഖ്യാപനം നീണ്ടു പോയപ്പോള്‍ തന്നെ സീറ്റ് നിഷേധിച്ചാല്‍ വരുണ്‍ പാര്‍ട്ടി വിടുമെന്ന തരത്തിൽ വാര്‍ത്തകള്‍ വന്നിരുന്നു. കര്‍ഷക സമരത്തില്‍ കേന്ദ്രസർക്കാരിന്റെ നയങ്ങളെയും തീരുമാനങ്ങളെയും വിമര്‍ശിക്കുകയും കർഷകർക്ക് അനുകൂല നിലപാട് സ്വീകരിക്കുകയും ചെയ്ത വരുണ്‍ ഗാന്ധിയെ ഇക്കുറി ഒഴിവാക്കുമെന്ന് സൂചനകള്‍ ഉണ്ടായിരുന്നു. ബിജെപി സീറ്റ് നിഷേധിച്ചാൽ വരുൺ സാമാജ് വാദി പാർട്ടിയുടെ സ്ഥാനാര്‍ഥിയാകുമെന്നും വാർത്തകളുണ്ടായിരുന്നു.