ഡല്‍ഹി: 2047-ഓടെ ഇന്ത്യയെ വികസിത രാഷ്ട്രമാക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാദം അസംബന്ധമാണെന്ന് റിസര്‍വ്വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്. രാജ്യത്തെ കുട്ടികളില്‍ പലര്‍ക്കും ഇപ്പോഴും ഹൈസ്കൂള്‍ വിദ്യാഭ്യാസം പോലുമില്ലെന്നും ഇത്തരം പ്രശ്നങ്ങള്‍ പരിഹരിക്കാതെ വികസിത സമ്പദ് വ്യവസ്ഥയെക്കുറിച്ച് സംസാരിക്കുന്നത് തന്നെ വിഡ്ഢിത്തമാണെന്നും രഘുറാം രാജന് പറഞ്ഞു. ബ്ലൂംബെര്‍ഗിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
'രാജ്യത്തെ ജനങ്ങള്‍ ചെയ്യുന്ന ഏറ്റവും വലിയ തെറ്റ് 2047-ല്‍ ഇന്ത്യ വികസിത രാഷ്ട്രമാകുമെന്ന തരത്തിലുളള പ്രചാരണങ്ങള്‍ വിശ്വസിക്കുന്നതാണ്. അത് യാഥാര്‍ത്ഥ്യമാകാന്‍ നമുക്ക് ഇനിയും നിരവധി വര്‍ഷങ്ങളുടെ കഠിനാധ്വാനം ആവശ്യമാണ്. എന്നാല്‍ ഈ പ്രചാരണങ്ങള്‍ ജനങ്ങള്‍ വിശ്വസിക്കണമെന്നാണ് രാഷ്ട്രീയക്കാരുടെ ആവശ്യം. ഇന്ത്യ അതിന് കീഴടങ്ങുന്നത് ഗുരുതരമായ തെറ്റാണ്. തെരഞ്ഞെടുപ്പിനു ശേഷം സര്‍ക്കാര്‍ അഭിമുഖീകരിക്കേണ്ട ഏറ്റവും വലിയ വെല്ലുവിളി വിദ്യാഭ്യാസവും തൊഴിലാളികളുടെ നൈപുണ്യവും മെച്ചപ്പെടുത്തുക എന്നതാണ്. നമുക്ക് വര്‍ധിച്ചുവരുന്ന തൊഴില്‍ ശക്തിയുണ്ട്. എന്നാല്‍ അവര്‍ മികച്ച ജോലികളില്‍ ഏര്‍പ്പെട്ടാല്‍ മാത്രമേ അത് ഗുണപ്രദമാകൂ. ഇന്ത്യ ആദ്യം തൊഴിലാളികളെ കൂടുതല്‍ വിദഗ്ദരാക്കേണ്ടതുണ്ട്. കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും വേണം'- രഘുറാം രാജന് പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഉന്നത വിദ്യാഭ്യാസത്തിനുളള വാര്‍ഷിക ബജറ്റിനേക്കാള്‍ കൂടുതല്‍ ചിപ്പ് നിര്‍മ്മാണ സബ്സിഡികള്‍ക്കായി ചെലവഴിക്കാനുളള മോദി സര്‍ക്കാരിന്റെ തീരുമാനം തെറ്റാണെന്നും മികച്ച വിദ്യാഭ്യാസം നല്കിയാല് മാത്രമേ ഇത്തരം വ്യവസായങ്ങള്‍ക്ക് ആവശ്യമായ പരിശീലനം ലഭിച്ച എഞ്ചിനീയര്‍മാരെ സൃഷ്ടിക്കാനാവുകയുളളുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.