മണിപ്പൂരില്‍ ഈസ്റ്ററിന് അവധിയില്ല; സർക്കാർ ഓഫീസുകൾ പ്രവർത്തിക്കണമെന്ന് ഉത്തരവ്

ഇംഫാൽ: ഈസ്റ്റര്‍ ദിനമായ മാര്‍ച്ച് 30-നും  31-നും എല്ലാ സര്‍ക്കാര്‍ ഓഫീസുകൾക്കും പ്രവൃത്തിദിനമാക്കി മണിപ്പുര്‍ സര്‍ക്കാര്‍. സംസ്ഥാന സര്‍ക്കാരിനു കീഴിലുള്ള സര്‍ക്കാര്‍ ഓഫീസുകള്‍, കോര്‍പറേഷനുകള്‍, സൊസൈറ്റികള്‍ എന്നിവയ്ക്ക് ഉത്തരവ് ബാധകമാണ്. ഈ സാമ്പത്തിക വര്‍ഷത്തിലെ അവസാന ദിനങ്ങളായതിനാല്‍ സര്‍ക്കാര്‍ ഓഫീസിലെ പ്രവര്‍ത്തനങ്ങള്‍ സുഗമമായി നടക്കുന്നതിനായാണ് ഈ ദിവസങ്ങള്‍ പ്രവൃത്തി ദിനമായി പ്രഖ്യാപിച്ചതെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം.

ക്രിസ്തുവിന്റെ കുരിശുമരണത്തിന്റെയും ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെയും ഓര്‍മപുതുക്കുന്ന ദിനമാണ് ഈസ്റ്റര്‍. അതുകൊണ്ടുതന്നെ ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ട ദിവസമാണ്. ക്രിസ്ത്യാനികള്‍ ഏറെയുളള മണിപ്പൂരില്‍ സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

ശനി, ഞായര്‍  ദിവസങ്ങള്‍ പ്രവര്‍ത്തി ദിനമാക്കി പ്രഖ്യാപിച്ച ഗവർണർ അനുസൂയ യുകെയുടെ ഉത്തരവിനെതിരെ പ്രതിഷേധവുമായി കുക്കി സംഘടനകൾ രംഗത്തെത്തി. ഈ നടപടി ദീപാവലി ദിനത്തില്‍ ഹിന്ദുക്കളോട് ജോലി ചെയ്യാന്‍ പറയുന്നത് പോലെയാണെന്ന് യുസിഎഫ് കോ ഓർഡിനേറ്റർ എസി മൈക്കിൾ പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സംസ്ഥാനത്തെ കുക്കി സംഘടനകൾ ശക്തമായ പ്രതിഷേധവുമായി രംഗത്തുണ്ടെങ്കിലും  ഉത്തരവ് പിന്‍വലിക്കില്ലെന്ന നിലപാടിലാണ് ബിജെപി സര്‍ക്കാര്‍.

Contact the author

National Desk

Recent Posts

National Desk 2 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 3 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 3 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 4 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 4 days ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More