സര്‍ക്കാര്‍ പരിപാടികളില്‍ പങ്കെടുക്കരുത്; തോമസ് ഐസകിന് വരണാധികാരിയുടെ താക്കീത്

പത്തനംതിട്ട: പത്തനംതിട്ടയിലെ എൽഡിഎഫ് സ്ഥാനാർഥി തോമസ് ഐസക്കിന് ജില്ല വരണാധികാരിയുടെ താക്കീത്. ഇനി മുതൽ  സര്‍ക്കാര്‍ പരിപാടികളില്‍ പങ്കെടുക്കരുതെന്നാണ് വരണാധികാരിയുടെ നിർദേശം. കുടുംബശ്രീയുടെ ഔദ്യോഗിക പരിപാടിയില്‍ പങ്കെടുത്തത് തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് ചൂണ്ടികാണിച്ച് യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ വര്‍ഗീസ് മാമന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. തോമസ്‌ ഐസക്കിന്റെ വിശദീകരണം കൂടി പരിശോധിച്ച ശേഷമാണ് നടപടിയെടുത്തത്. 

സർക്കാരിന്റെ ഔദ്യോഗിക പരിപാടികളിലും കുടുംബശ്രീയുടെ പരിപാടികളിലും തുടര്‍ച്ചയായി പങ്കെടുക്കുന്നു. സർക്കാർ സംവിധാനമായ കെ-ഡിസ്‌ക് വഴി തൊഴിൽ വാഗ്ദാനം ചെയ്യുന്നു എന്നിവയാണ് യുഡിഎഫ് ഉയര്‍ത്തി കാട്ടുന്ന പരാതികള്‍. പരാതിയില്‍ വിശദീകരണം നല്‍കണമെന്ന് കാണിച്ച് വരണാധികാരി നോട്ടീസ് അയച്ചിരുന്നു, തുടർന്ന് തോമസ് ഐസക് വിശദീകരണം നൽകുകയും ചെയ്തു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കുടുംബശ്രീയുടെ ഔദ്യോഗിക പരിപാടികളിൽ പങ്കെടുത്തിട്ടില്ലെന്നാണ് തോമസ് ഐസക്കിന്റെ വാദം. കുടുംബശ്രീയുമായി നല്ല അടുപ്പമുണ്ടെന്നും അവരുടെ പരിപാടി നടക്കുന്നുണ്ടെങ്കിൽ അവിടെ കയറി വോട്ട് ചോദിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങൾക്ക് പ്രതീക്ഷയുള്ള തൊഴിൽ ദാന പദ്ധതിയെ താറടിക്കാനാണ് യുഡിഎഫിന്റെ ശ്രമമെന്നും ജനകീയ പരിപാടികൾ അവരെ വല്ലാതെ അലട്ടുന്നുണ്ടെന്നും തോമസ് ഐസക് കൂട്ടിച്ചേർത്തു. 

Contact the author

Web Desk

Recent Posts

Web Desk 7 hours ago
Keralam

മലപ്പുറത്ത് സീറ്റില്ലെന്ന് പറഞ്ഞാലും കോട്ടയത്ത് സീറ്റ് ബാക്കിയെന്ന് പറഞ്ഞാലും വര്‍ഗീയത ; മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ എംഎസ്എഫ്

More
More
Web Desk 1 day ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More
Web Desk 1 day ago
Keralam

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം- കെ യു ഡബ്ല്യു ജെ

More
More
Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More