പട്യാല: പിറന്നാൾ ദിവസം ഓര്‍ഡര്‍ ചെയ്ത ചോക്ലേറ്റ് കേക്ക് കഴിച്ച് പത്ത് വയസ്സുകാരി മരിച്ചു. ഭക്ഷ്യവിഷബാധയേറ്റ് പട്യാല സ്വദേശി മാൻവി ആണ് മരിച്ചത്. കുടുംബത്തിന്റെ പരാതിയെ തുടര്‍ന്ന് പോലീസ് ബേക്കറി ഉടമയെ പ്രതിചേര്‍ത്ത് എഫ്ഐആര്‍ രേഖപ്പെടുത്തി. ഐപിസി സെക്ഷൻ 273, 304 എ എന്നീ വകുപ്പുകളാണ് ചുമത്തിയത്. കുട്ടി കേക്ക് കട്ട് ചെയ്യുന്ന വീഡിയോ കുടുംബം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു.
കഴിഞ്ഞ ഞായറാഴ്ച പിറന്നാള്‍ ആഘോഷിക്കാനായി പട്യാലയിലെ ബേക്കറിയില്‍ നിന്ന് ഓണ്‍ലൈനായി കേക്ക് ഓര്‍ഡര്‍ ചെയ്യുകയായിരുന്നു. വൈകീട്ട് ഏഴു മണിയായതോടെ കേക്ക് കട്ട് ചെയ്ത് എല്ലാവരും കഴിച്ചു. രാത്രി പത്ത് മണിയോടെ കേക്ക് കഴിച്ചവര്‍ക്കെല്ലാം അസ്വസ്ഥതകള്‍ ഉണ്ടായി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
കേക്ക് കഴിച്ചതിനെ തുടര്‍ന്ന് മാന്വിയ്ക്കും ഇളയ സഹോദരങ്ങള്‍ക്കും ഛർദി ഉണ്ടായിരുന്നു. മാന്‍വി ഇടയ്ക്കിടെ ദാഹം തോന്നുന്നെന്ന് പറഞ്ഞതായും വെള്ളം കുടിച്ചതിനു ശേഷം ഉറങ്ങിപ്പോയെന്നും കുട്ടിയുടെ മുത്തച്ഛൻ ഹർബൻ ലാൽ പറഞ്ഞു. പിറ്റേന്ന് ആരോഗ്യസ്ഥിതി വളരെ മോശമായതിനെ തുടര്‍ന്ന് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പോസ്റ്റ് മാർട്ടം റിപ്പോർട്ട് ലഭിച്ചുവെന്നും കുട്ടി കഴിച്ച കേക്കിന്റെ സാമ്പിള്‍ വിദഗ്ദ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.