റിയാസ് മൗലവി സ്വയം കത്തിയെടുത്ത് കുത്തി മരിച്ചതാണെന്ന് പറയാത്തത് മഹാഭാഗ്യം- കെ ടി ജലീല്‍

മലപ്പുറം: റിയാസ് മൗലവി വധക്കേസില്‍ പ്രതികളായ ആര്‍എസ്എസ് പ്രവര്‍ത്തകരെ വെറുതെവിട്ട കോടതി വിധിക്കെതിരെ കെടി  ജലീല്‍. ഇരട്ട നീതി നല്‍കാന്‍ സംഘി മനസുളളവര്‍ക്കേ കഴിയൂ എന്നും 'ഏമാന്‍' ലക്ഷണമൊത്ത സംഘിയാണെന്നും ജലീല്‍ പറഞ്ഞു. റിയാസ് മൗലവി സ്വയം കുത്തി മരിച്ചതാണെന്ന് പറയാതിരുന്നത് മഹാഭാഗ്യമാണെന്നും കാസര്‍ഗോഡിനെ സംഘികളുടെ പിടുത്തത്തില്‍ നിന്ന് മോചിപ്പിക്കാന്‍ കാവി പുതച്ച 'ഏമാന്മാര്‍' സമ്മതിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ബില്‍ക്കിസ് ബാനുവിന് നീതി കിട്ടിയതുപോലെ റിയാസ് മൗലവിക്കും നീതി കിട്ടുമെന്നും പിണറായി സര്‍ക്കാര്‍ അതിനായി ഏതറ്റംവരെയും പോകുമെന്നും കെ ടി ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

റിയാസ് മൗലവി വധക്കേസില്‍ പ്രതികളെ വെറുതെവിട്ട ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാനൊരുങ്ങുകയാണ് സര്‍ക്കാര്‍. തുടര്‍നടപടികള്‍ക്ക് എജിയെ ചുമതലപ്പെടുത്തി. എത്രയും വേഗം അപ്പീല്‍ നല്‍കണമെന്നാണ് എജിക്ക് നല്‍കിയ നിര്‍ദേശം. കാസര്‍ഗോഡ് കേളുഗുഡ്‌ഡെ സ്വദേശികളായ അജേഷ്, നിതിന്‍ കുമാര്‍, അഖിലു എന്നിവരെയാണ് കോടതി വെറുതെ വിട്ടത്. റിയാസ് മൗലവിലെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ മതഭ്രാന്തന്മാരായ ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്ന് കുറ്റപത്രത്തില്‍ പറയുന്നുണ്ടെങ്കിലും അത് തെളിയിക്കാന്‍ പ്രൊസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി നിരീക്ഷിച്ചിരുന്നു. 

2017 മാര്‍ച്ച് 20-ന് അര്‍ധരാത്രിയോടെ ബൈക്കിലെത്തിയ  മൂന്നംഗ സംഘം പഴയ ചൂരി പളളിയിലെ മുറിയില്‍ കയറിയാണ് ഉറങ്ങിക്കിടക്കുകയായിരുന്ന റിയാസ് മൗലവിയെ കൊലപ്പെടുത്തിയത്. കഴിഞ്ഞ 7 വര്‍ഷമായി പ്രതികള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലായിരുന്നു.

Contact the author

Web Desk

Recent Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 week ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 weeks ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 2 weeks ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 2 weeks ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More