പുതുപ്പളളി: തന്റെ മക്കളെ തുണ്ടം കണ്ടിച്ചിട്ടാലും അവര്‍ ബിജെപിയിലേക്ക് പോകില്ലെന്ന് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന ഉമ്മന്‍ചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മന്‍. ഉമ്മന്‍ചാണ്ടിയില്ലാത്ത ആദ്യത്തെ തെരഞ്ഞെടുപ്പാണിതെന്നും ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കുടുംബം ഒന്നാകെ ഇറങ്ങുമെന്നും മറിയാമ്മ ഉമ്മന്‍ പറഞ്ഞു. മാധ്യമങ്ങളോടായിരുന്നു അവരുടെ പ്രതികരണം.
'ഞാന്‍ ഇതുവരെ ഒരു തെരഞ്ഞെടുപ്പ് പ്രചാരണത്തിനും ഇറങ്ങിയിട്ടില്ല. അച്ചു ഉമ്മനും ചാണ്ടി ഉമ്മനും ബിജെപിയില്‍ പോകുമെന്ന പ്രചാരണം കേട്ടു. എന്റെ മക്കളെ തുണ്ടം കണ്ടിച്ചിട്ടാലും അവര്‍ ബിജെപിയിലേക്ക് പോകില്ല. അത് അറിയിക്കാന്‍ കൂടി വേണ്ടിയാണ് പ്രചാരണത്തിന് ഇറങ്ങുന്നത്.'- മറിയാമ്മ ഉമ്മന്‍ പറഞ്ഞു. അനില്‍ ആന്റണിയും പത്മജാ വേണുഗോപാലും ബിജെപിയിലേക്ക് പോയത് വല്ലാതെ വേദനിപ്പിച്ചെന്നും അനില്‍ പോയപ്പോഴാണ് ഏറ്റവും വേദനിച്ചതെന്നും മറിയാമ്മ ഉമ്മന്‍ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
തനിക്കുശേഷം കുടുംബത്തില്‍ നിന്ന് ചാണ്ടി ഉമ്മന്‍ രാഷ്ട്രീയത്തിലേക്ക് വന്നാല്‍ മതിയെന്നത് ഉമ്മന്‍ ചാണ്ടിയുടെ തീരുമാനമായിരുന്നെന്നും രാഷ്ട്രീയത്തില്‍ സജീവമായി നില്ക്കാന് കഴിയുക ചാണ്ടിക്കാണെന്നും അവര്‍ പറഞ്ഞു. ഈ തെരഞ്ഞെടുപ്പില്‍ ഇന്ത്യാ മുന്നണി ജയിക്കണമെന്ന് അതിയായ ആഗ്രഹമുണ്ടെന്നും അതിനുവേണ്ടിയാണ് പ്രാര്‍ത്ഥിക്കുന്നതെന്നും മറിയാമ്മ ഉമ്മന്‍ കൂട്ടിച്ചേര്‍ത്തു.