അരുണാചല്‍ പ്രദേശിലെ 30 സ്ഥലങ്ങളുടെ പേരുമാറ്റി ചൈന; കാര്യമാക്കേണ്ടതില്ലെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രി

ഡല്‍ഹി: അരുണാചല്‍ പ്രദേശുമായി ബന്ധപ്പെട്ട തര്‍ക്കം നിലനില്‍ക്കുന്നതിനിടെ സംസ്ഥാനത്തെ 30 സ്ഥലങ്ങളുടെ പേര് മാറ്റി ചൈന. 12 പര്‍വ്വതങ്ങള്‍, 4 നദികള്‍, ഒരു തടാകം, ഒരു ചുരം, 11 താമസസ്ഥലങ്ങള്‍, ഒരു ഭൂപ്രദേശം എന്നിവയുടെ പേരാണ് ചൈന മാറ്റിയത്. 'സാങ്‌നാന്‍' എന്നാണ് അരുണാചല്‍ പ്രദേശിനെ ചൈന വിശേഷിപ്പിക്കുന്നത്. ചൈനീസ് ആഭ്യന്തര വകുപ്പിന്റെ വെബ്‌സൈറ്റിലാണ് സ്ഥലങ്ങളുടെ പുതിയ പേരുകള്‍ പ്രസിദ്ധീകരിച്ചത്. അരുണാചല്‍ പ്രദേശ് തങ്ങളുടെ അധീനതയിലുളള ദക്ഷിണ ടിബറ്റിന്റെ ഭാഗമാണ് എന്നാണ് ചൈനയുടെ വാദം. മെയ് ഒന്നുമുതല്‍ പുതുക്കിയ സ്ഥലപ്പേരുകള്‍ നിലവില്‍ വരുമെന്നും ചൈന വ്യക്തമാക്കി. 

ഇത് നാലാം തവണയാണ് ചൈന അരുണാചല്‍ പ്രദേശിലെ സ്ഥലങ്ങള്‍ക്ക് പേരിട്ട് പട്ടിക പുറത്തിറക്കുന്നത്. 2017-ലാണ് ആദ്യ പട്ടിക പുറത്തിറക്കിയത്. പിന്നീട് 2021-ല്‍ 15 സ്ഥലങ്ങള്‍ക്കും 2023-ല്‍ 11 സ്ഥലങ്ങള്‍ക്കും പുതിയ പേരിട്ട് പട്ടിക പുറത്തിറക്കിയിരുന്നു. അതേസമയം, ചൈനയുടെ നീക്കം കാര്യമാക്കേണ്ടതില്ലെന്നാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറിന്റെ പ്രതികരണം. അരുണാചല്‍ പ്രദേശ് ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും ചൈന സ്ഥലപ്പേരുകള്‍ മാറ്റിയതുകൊണ്ട് യാഥാര്‍ത്ഥ്യം ഇല്ലാതാകില്ലെന്നും ജയ്ശങ്കര്‍ പറഞ്ഞു. 'ഞാന്‍ നിങ്ങളുടെ വീടിന്റെ പേര് മാറ്റിയാല്‍ അത് എന്റേതാകുമോ? അരുണാചല്‍ പ്രദേശ് എന്നും ഇന്ത്യയുടെ ഭാഗമാണ്. പേര് മാറ്റിയതുകൊണ്ട് ഒന്നും സംഭവിക്കില്ല. സൈന്യത്തെ നിയന്ത്രണ രേഖയ്ക്ക് സമീപം വിന്യസിച്ചിട്ടുണ്ട്'- ജയ്ശങ്കര്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മാര്‍ച്ച് ആദ്യവാരം പ്രധാനമന്ത്രി നരേന്ദ്രമോദി അരുണാചല്‍ പ്രദേശ് സന്ദര്‍ശിച്ചിരുന്നു. ഇന്ത്യാ- ചൈന നയതന്ത്ര ബന്ധം വഷളായി തുടരുന്ന പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ അരുണാചല്‍ സന്ദര്‍ശനം നടന്നത്. സംസ്ഥാനത്തെ തവാങ് ജില്ലയിലെ സേല തുരങ്കം മോദി ഉദ്ഘാടനം ചെയ്യുകയും ചെയ്തു. അതില്‍ ചൈന അതൃപ്തി വ്യക്തമാക്കിയിരുന്നു. അതിനുപിന്നാലെയാണ് അരുണാചല്‍ പ്രദേശിലെ സ്ഥലങ്ങളുടെ പേരുമാറ്റിയുളള പട്ടിക ചൈന പുറത്തുവിട്ടത്.

Contact the author

National Desk

Recent Posts

Web Desk 1 day ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 3 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 6 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 6 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 6 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 6 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More