ദുബായ്: ഈ വര്‍ഷത്തെ ആഗോള അതിസമ്പന്നരുടെ പട്ടിക പുറത്തിറക്കി ഫോബ്സ് മാഗസിൻ. ഇത്തവണ ആദ്യമായി ഫോബ്സ് സമ്പന്ന പട്ടികയില്‍ ഒരു മലയാളി വനിത ഇടം പിടിച്ചു. മുത്തൂറ്റ് ഗ്രൂപ്പിന്റെ സാറാ ജോർജ് മുത്തൂറ്റാണ് പട്ടികയിലെ ഏക സമ്പന്ന മലയാളി വനിത. 130 കോടിയാണ് സാറാ ജോര്‍ജ് മുത്തൂറ്റിന്റെ ആസ്തി.
എംഎ യൂസഫലി തന്നെയാണ് സമ്പന്ന മലയാളികളില്‍ ഒന്നാമന്. 760 കോടി ഡോളറാണ് (63080 കോടി രൂപ) ആസ്തി. മുന്‍പ് യൂസഫലി പട്ടികയില്‍ 497ാം സ്ഥാനത്തായിരുന്നെങ്കില്‍ ഇപ്രാവശ്യം 344ാം സ്ഥാനത്തേക്കെത്തി. ഇന്ത്യയിലെ സമ്പന്നരില്‍ യൂസഫ് അലി 19ാം സ്ഥാനക്കാരനാണ്. യൂസഫ് അലിയടക്കം 12 മലയാളികള്‍ പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. ഇന്ത്യയിലെ അതി സമ്പന്നന് മുകേഷ് അംബാനി 11600 കോടി ഡോളറിന്റെ ആസ്തിയുമായി ലോക സമ്പന്ന പട്ടികയില്‍ 9ാം സ്ഥാനത്താണ്. 8400 കോടി ഡോളറിന്റെ ആസ്തിയുമായി ഗൗതം അദാനി 17ാം സ്ഥാനത്താണ്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ജോയ് ആലുക്കാസ് (440 കോടി ഡോളർ), ഡോ ഷംഷീർ വയലിൽ (350 കോടി ഡോളർ), ക്രിസ് ഗോപാലകൃഷ്ണൻ (350 കോടി ഡോളർ), രവി പിള്ള (330 കോടി ഡോളർ), സണ്ണി വർക്കി (330 കോടി ഡോളർ), ടിഎസ് കല്യാണ രാമൻ (320 കോടി ഡോളർ), എസ്ഡി ഷിബു ലാൽ (200 കോടി ഡോളര്‍), കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി (160 കോടി ഡോളർ), ജോർജ് അലക്സാണ്ടർ മുത്തൂറ്റ് (130 കോടി ഡോളർ), ജോർജ് ജേക്കബ് മുത്തൂറ്റ് (130 കോടി ഡോളർ), ജോർജ് തോമസ് മുത്തൂറ്റ് (130 കോടി ഡോളർ) എന്നിവരാണ് പട്ടികയില്‍ ഇടം പിടിച്ച മലയാളികള്‍.