കോഴിക്കോട്: തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന് പറ്റിയ ചിഹ്നം ബോംബാണെന്ന് മുസ്ലീം ലീഗ് നേതാവ് കെ എം ഷാജി. തെരഞ്ഞെടുപ്പ് കാലത്ത് ഉപയോഗിക്കാനാണ് സിപിഎം ബോംബുണ്ടാക്കുന്നതെന്നും ബോംബെറിഞ്ഞ് ഭയപ്പെടുത്തി പിന്തിരിപ്പിക്കുകയാണ് ലക്ഷ്യമെന്നും കെ എം ഷാജി പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബോംബ് നിര്‍മ്മിച്ച് കയ്യും കാലും പോയ പാര്‍ട്ടി പ്രവര്‍ത്തകരെ തളളിപ്പറയുന്ന സിപിഎം നേതൃത്വം വലിയ അഴിമതികള്‍ ചെയ്ത പാര്‍ട്ടി നേതാക്കളുടെ മക്കളെ തളളിപ്പറയുന്നില്ലെന്നും കെ എം ഷാജി പറഞ്ഞു. 'എല്ലാ പാര്‍ട്ടി നേതാക്കളുടെ മക്കളും ഇതിനൊന്നും പോകുന്നില്ല. അവര്‍ പൈസയുണ്ടാക്കാനേ പോകുന്നുളളു. ബോംബുണ്ടാക്കി കൈ പോകാനും കാല് പോകാനുമുളള പണിക്കൊന്നും ഒരു സിപിഎം നേതാവിന്റെ മക്കളും പോകുന്നില്ല. അതുകൊണ്ട് അവരെ തളളിപ്പറയേണ്ട ഗതികേട് സിപിഎമ്മിനില്ല'- ഷാജി പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
'എന്തൊരു പാര്‍ട്ടിയാണിത്. ഇതിന്റെ കാരണം നോക്കിയാല്‍ ഒറ്റ ഉത്തരമേയുളളു. പാര്‍ട്ടി സെക്രട്ടറി ആരാണ്? ഇപ്പോള്‍ ഭരിക്കുന്നവരുടെ ഉദ്ദേശം എന്താണ്? വെട്ട്, കുത്ത്, കൊല, അഴിമതി, ബോംബ് ഇതൊക്കെയാണ് ഇവരുടെ പശ്ചാത്തലം. ഇവരില്‍ നിന്ന് എങ്ങനെയാണ് സത്യസന്ധമായ ഒരു നിലപാട് പ്രതീക്ഷിക്കാനാവുക'- കെ എം ഷാജി കൂട്ടിച്ചേര്‍ത്തു.