തിരുവനന്തപുരം: കേരള സ്റ്റോറി എന്ന ചിത്രം ഒരിക്കലും റിയല്‍ കേരളാ സ്റ്റോറി അല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഇന്ന് മുസ്ലീങ്ങളാണ് സംഘപരിവാറിന്റെ ലക്ഷ്യമെങ്കില്‍ നാളെ ക്രിസ്ത്യാനികളാകാമെന്നും ചില ക്രിസ്ത്യൻ മതമേലധ്യക്ഷൻമാർ കേരള സ്റ്റോറി ജനകീയമാക്കാനും പ്രദര്‍ശിപ്പിക്കാനും ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 'ഇങ്ങനെ ചെയ്യുന്നതിലൂടെ ആർഎസ്എസിന്റെ ആശയങ്ങളെ വെള്ള പൂശാനാണ് അവർ ശ്രമിക്കുന്നത്. ഇന്ന് ഞാന്‍ നാളെ നീ എന്ന ചൊല്ല് പോലെയാണ്. ഇന്ന് മുസ്ലീങ്ങൾ ആണെങ്കില്‍ നാളെ ക്രിസ്ത്യാനികളാകാം'- ബിനോയ് വിശ്വം പറഞ്ഞു.
ഉലകം ചുറ്റും വാലിബനാണ് മോദി, എന്നാല്‍ ഇതു വരെ അദ്ദേഹം മണിപ്പൂരില്‍ പോകാന്‍ തയ്യാറായിട്ടില്ല. ഈ തെരഞ്ഞെടുപ്പില്‍ ന്യൂനപക്ഷം ചിന്തിക്കുന്നത് ഇടത്തോട്ടാണെന്നും ബിനോയ് വിശ്വം പറഞ്ഞു. മോദി എന്തുകൊണ്ടായിരിക്കും മണിപ്പൂരിലേക്ക് പോകാന്‍ ഭയപ്പെടുന്നതെന്നും അദ്ദേഹം ചോദിച്ചു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഇന്ത്യയുടെ ഭാവി എന്നും എപ്പോഴും മതേതരത്വത്തിലാണ്. സത്യത്തില്‍ ബിജെപിയ്ക്ക് വോട്ട് ചെയ്യില്ല എന്ന് ഉറപ്പിച്ച് പറയാന്‍ കഴിയുന്ന എത്ര കോണ്‍ഗ്രസുകാരുണ്ട്? ഇന്ന് ജയിച്ച് പോകുന്ന കോണ്‍ഗ്രസുകാരെല്ലാം നാളെ ബിജെപിയില്‍ ചേരാം. ഇന്നത്തെ കോൺഗ്രസ് നാളത്തെ ബിജെപി എന്നുപോലും പറയാന്‍ പറ്റില്ല. ഇന്നത്തെ കോൺഗ്രസ് ഇന്ന് ഉച്ചക്ക് ബിജെപി എന്ന് പറയുന്നതാകും ശരിയെന്നും ബിനോയ് വിശ്വം കൂട്ടിച്ചേര്‍ത്തു.