സംസ്ഥാനത്ത് ഉഷ്ണതരംഗത്തിന് സമാനമായ സാഹചര്യം; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഉഷ്ണതരംഗത്തിന് സമാനമായ സാഹചര്യമെന്ന് മുന്നറിയിപ്പ്. വയനാട്, ഇടുക്കി ഒഴികെയുളള ജില്ലകളില്‍ ദുരന്തനിവാരണ അതോറിറ്റി യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. പകല്‍ 11 മുതല്‍ വൈകുന്നേരം 3 മണിവരെ സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണമെന്നാണ് നിര്‍ദേശം.

പാലക്കാട് ജില്ലയില്‍ 41 ഡിഗ്രി സെല്‍ഷ്യസും കൊല്ലത്ത് 40 ഡിഗ്രി സെല്‍ഷ്യസും കടക്കുമെന്നാണ് മുന്നറിയിപ്പ്. സംസ്ഥാനത്ത് ഏറ്റവുമധികം ചൂട് അനുഭവപ്പെടുന്നത് പാലക്കാട് ജില്ലയിലാണ്. ജില്ലയിലെ താപനില 41 ഡിഗ്രി സെല്‍ഷ്യസാണ്. എന്നാല്‍ അന്തരീക്ഷ ഈര്‍പ്പം 43 ശതമാനമാണ്. ഇതോടെ പല മേഖലകളിലും 44 മുതല്‍ 45 ഡിഗ്രി വരെ ചൂടുളളതായി അനുഭവപ്പെടുന്നുണ്ട്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ രാജ്യത്ത് കടുത്ത ചൂടും ഉഷ്ണതരംഗവും അനുഭവപ്പെടുമെന്ന് കാലാവസ്ഥാ വകുപ്പ് നേരത്തെ അറിയിച്ചിരുന്നു. മധ്യ- പടിഞ്ഞാറന്‍ മേഖലകളെയാവും ചൂട് കൂടുതല്‍ ബാധിക്കുക. പടിഞ്ഞാറന്‍ ഹിമാലയന്‍ മേഖലയിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും വടക്കന്‍ ഒഡീഷയിലും ഉള്‍പ്പെടെ സാധാരണയിലും ഉയര്‍ന്ന ചൂട് അനുഭവപ്പെടും. ഉഷ്ണതരംഗത്തിനും സാധ്യതയുണ്ട്. 

ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാന്‍, ഒഡീഷ, കര്‍ണാടക, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, ഛത്തീഗഡ് എന്നീ സംസ്ഥാനങ്ങളെയാകും ഉഷ്ണതരംഗം കാര്യമായി ബാധിക്കുക.

Contact the author

Web Desk

Recent Posts

Web Desk 7 hours ago
Weather

കനത്ത മഴ തുടരുന്നു ; സംസ്ഥാനത്ത് രണ്ട് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട്

More
More
Web Desk 1 day ago
Weather

അടുത്ത അഞ്ച് ദിവസം കേരളത്തില്‍ ശക്തമായ മഴ തുടരും

More
More
National Desk 4 days ago
Weather

തമിഴ്നാട്ടില്‍ കനത്ത മഴ തുടരുന്നു; തിരുപ്പൂരിൽ ഒഴുക്കില്‍പ്പെട്ട് നാലു പേരെ കാണാതായി

More
More
Web Desk 5 days ago
Weather

സംസ്ഥാനത്ത് ഇന്നും നാളെയും അതിശക്തമായ മഴയ്ക്ക് സാധ്യത ; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

More
More
Web Desk 6 days ago
Weather

സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

More
More
Web Desk 1 week ago
Weather

വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത

More
More