ഇന്ന് 8 ജില്ലകളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് രാത്രി അതിശക്തമായ വേനല്‍ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. കേരളത്തിലെ എട്ട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളിലായി അതിശക്തമായ ഇടി മിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയുള്ള കാറ്റിനും സാധ്യതയുണ്ട്. കൊല്ലം, ആലപ്പുഴ,  പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കണ്ണൂർ, കാസർകോഡ് എന്നീ ജില്ലകളിലാണ് മഴക്ക് സാധ്യത. 

കേരള തമിഴ്നാട്‌ തീരത്ത് ഇന്ന് രാത്രി 11:30 വരെ ഉയര്‍ന്ന തിരമാലകള്‍ക്കും കടല്‍ ആക്രമണത്തിനും സാധ്യതയുള്ളതിനാല്‍ തീരദേശ നിവാസികള്‍ ജാഗ്രത പാലിക്കണമെന്ന്  കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. അപകട മേഖലകളില്‍ നിന്ന് ജനങ്ങളെ മാറ്റി പാര്‍പ്പിക്കാനും, മത്സ്യബന്ധന ഉപകരണങ്ങളെല്ലാം സൂക്ഷിക്കാനും നിര്‍ദ്ദേശം നല്‍കി. ബീച്ച് യാത്രകളും വിനോദ സഞ്ചാരവും പൂര്‍ണ്ണമായും ഒഴിവാക്കണമെന്നും നിർദേശമുണ്ട്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കടുത്ത ചൂടില്‍ വലയുന്ന ജനങ്ങള്‍ വേനല്‍ മഴക്കായി കാത്തിരിക്കുകയാണ്. ചൂട് കൂടുന്നതിനാല്‍ ആളുകളില്‍ സൂര്യഘാതവും, നീര്‍ജലീകരണവും ഉണ്ടാകുന്നു. ഈ വര്‍ഷം കടുത്ത ചൂടും ജലക്ഷാമവും ഉണ്ടാകുമെന്നാണ് വിദഗ്ധർരുടെ മുന്നറിയിപ്പ്.

Contact the author

Web Desk

Recent Posts

Web Desk 7 hours ago
Weather

കനത്ത മഴ തുടരുന്നു ; സംസ്ഥാനത്ത് രണ്ട് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട്

More
More
Web Desk 1 day ago
Weather

അടുത്ത അഞ്ച് ദിവസം കേരളത്തില്‍ ശക്തമായ മഴ തുടരും

More
More
National Desk 4 days ago
Weather

തമിഴ്നാട്ടില്‍ കനത്ത മഴ തുടരുന്നു; തിരുപ്പൂരിൽ ഒഴുക്കില്‍പ്പെട്ട് നാലു പേരെ കാണാതായി

More
More
Web Desk 5 days ago
Weather

സംസ്ഥാനത്ത് ഇന്നും നാളെയും അതിശക്തമായ മഴയ്ക്ക് സാധ്യത ; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

More
More
Web Desk 6 days ago
Weather

സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

More
More
Web Desk 1 week ago
Weather

വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത

More
More