കൊല്‍ക്കത്ത: ബംഗാളില്‍ സിഎഎയും എന്‍ആര്‍സിയും ഏക സിവില്‍ കോഡും നടപ്പാക്കില്ലെന്ന് ആവര്‍ത്തിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. മതസൗഹാര്‍ദ്ദമാണ് തൃണമൂല്‍ കോണ്‍ഗ്രസ് ആഗ്രഹിക്കുന്നതെന്നും രാജ്യത്തിനുവേണ്ടി രക്തം ചിന്താനും തയ്യാറാണെന്നും മമതാ ബാനര്‍ജി പറഞ്ഞു. ഈദ് പ്രാര്‍ത്ഥനയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവര്‍.
തെരഞ്ഞെടുപ്പ് സമയത്ത് ചിലര്‍ കലാപം സൃഷ്ടിക്കാനായി പ്രയോഗിക്കുന്ന തന്ത്രങ്ങളില്‍ വീഴരുതെന്നും സിഎഎ പ്രകാരം പൗരത്വത്തിന് അപേക്ഷിക്കേണ്ടിവരുന്നത് നമ്മളെ വിദേശികളായി കാണുന്നതിനാലാണെന്നും മമത കൂട്ടിച്ചേര്‍ത്തു. സിപിഎ വിഷയത്തില്‍ മമതാ ബാനര്‍ജി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് കഴിഞ്ഞ ദിവസം അമിത് ഷാ പറഞ്ഞിരുന്നു. അതിനുപിന്നാലെയാണ് മമതയുടെ പ്രതികരണം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യു
മമതാ ബാനര്‍ജിയുടെ വോട്ടുബാങ്ക് നുഴഞ്ഞുകയറ്റക്കാരാണ്. അതിനാല്‍ നുഴഞ്ഞുകയറ്റക്കാര്‍ക്കെതിരെ അവര്‍ ശബ്ദമുയര്‍ത്തില്ല. മോദി സര്‍ക്കാര്‍ സിഎഎ കൊണ്ടുവന്നാല്‍ പൗരത്വം നഷ്ടപ്പെടുമെന്ന് പറഞ്ഞ് മമത ബംഗാളിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. അപേക്ഷ പൂരിപ്പിച്ചാല്‍ നിങ്ങളുടെ പൗരത്വം നഷ്ടമാകുമെന്ന് അവര്‍ പറയുന്നു. അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കുന്നതിനെ അവര്‍ എന്തിനാണ് എതിര്‍ക്കുന്നത്'-എന്നാണ് അമിത് ഷാ ചോദിച്ചത്.