ഡല്‍ഹി: കേന്ദ്രത്തില്‍ അധികാരത്തിലെത്തിയാല്‍ ഒരൊറ്റ നീക്കത്തിലൂടെ രാജ്യത്തെ ദാരിദ്രം ഇല്ലാതാക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പാവപ്പെട്ട കുടുംബങ്ങളിലെ സ്ത്രീകളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് വര്‍ഷം ഒരുലക്ഷം രൂപ വീതം നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. 'ന്യാത് പത്ര്'എന്ന കോണ്‍ഗ്രസിന്റെ പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തിയ മഹാലക്ഷ്മി പദ്ധതിയെക്കുറിച്ച് രാജസ്ഥാനില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'കോണ്‍ഗ്രസ് സര്‍ക്കാര്‍ വര്‍ഷത്തില്‍ ഒരുലക്ഷം രൂപ വീതം രാജ്യത്തെ പാവപ്പെട്ട സ്ത്രീകള്‍ക്ക് നല്‍കും. നിങ്ങള്‍ ദാരിദ്ര രേഖയ്ക്ക് താഴെയാണെങ്കില്‍ മാസം 8500 രൂപ നിങ്ങളുടെ അക്കൗണ്ടുകളിലെത്തും. അങ്ങനെ ഒറ്റയടിക്ക് രാജ്യത്തെ ദാരിദ്രം ഇല്ലാതാക്കും'-രാഹുല്‍ ഗാന്ധി പറഞ്ഞു. കര്‍ഷകരെ ഭീകരര്‍ എന്ന് വിളിക്കുന്ന മോദി മിനിമം താങ്ങുവില നല്‍കാന്‍ തയ്യാറാവുന്നില്ലെന്നും കര്‍ഷകരുടെയും പിന്നാക്കക്കാരുടെയും യുവാക്കളുടെയും സ്ത്രീകളുടെയും ദരിദ്രരുടെയും പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ബിജെപിക്ക് താല്‍പ്പര്യമില്ലെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യു
പൊതുജനങ്ങളുടെ ശബ്ദമാവുക എന്നതാണ് മാധ്യമങ്ങളുടെ ദൗത്യമെന്നും ശതകോടീശ്വരന്മാരായ മുതലാളിമാര്‍ മാധ്യമപ്രവര്‍ത്തകരെ ആ രീതിയില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.